2016-02-02 07:43:00

കുഷ്ഠരോഗികളോട് ഐക്യദാര്‍ഢ്യം കാട്ടുക


      കുഷ്ഠരോഗികളുടെ ​എണ്ണം കുറഞ്ഞുകൊണ്ടിരിക്കുകയാണെങ്കിലും, ദൗര്‍ഭാഗ്യവാശാല്‍,  ഇന്നും ഈ രോഗം, കൂടുതല്‍ പാവപ്പെട്ടവരും പാര്‍വതകൃതരുമായവരെ ബാധിക്കുന്നുണ്ടെന്ന് പാപ്പാ.

        ജനുവരി 31 ന്  ഞായറാഴ്ച ലോക കുഷ്ഠരോഗീദിനം ആചരിക്കപ്പെട്ടതിനെക്കുറിച്ച് അന്നത്തെ ത്രികാലപ്രാര്‍ത്ഥനാ വേളയില്‍ പരാമര്‍ശിക്കുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.                  

      ഈ രോഗംമൂലം അംഗവൈകല്യം സംഭവിച്ചിട്ടുള്ള സഹോദരീസഹോദരന്മാരോടുള്ള ഐക്യദാര്‍ഢ്യം നിലനിറുത്തേണ്ടത് സുപ്രധാനമാണെന്ന് പാപ്പാ തദ്ദവസരത്തില്‍ ഓര്‍മ്മിപ്പിക്കുകയും കുഷ്ഠരോഗികള്‍ക്കും അവര്‍ക്ക്  പരിചരണമേകുന്നവര്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കാനും അവര്‍ക്കു പിന്തുണയേകാനും എല്ലാവരെയും ക്ഷണിക്കുകയും ചെയ്തു.








All the contents on this site are copyrighted ©.