2016-01-28 20:36:00

ജീവിതത്തില്‍ തുറവുള്ളവരായിരിക്കുക! പാപ്പാ ഫ്രാന്‍സിസിന്‍റെ ട്വിറ്റര്‍


ക്രൈസ്തവര്‍ തുറവുള്ളവരായിരിക്കണമെന്ന് പാപ്പാ ഫ്രാന്‍സിന്‍റെ ട്വിറ്റര്‍ സന്ദേശം. 

ക്രൈസ്തവര്‍ക്ക് സ്വാര്‍ത്ഥരായിരിക്കാനാവില്ലെന്നും, അവര്‍ മറ്റുള്ളവരോടും മറ്റുവര്‍ക്കുവേണ്ടിയും തുറവോടെ ജീവിക്കണമെന്നും ജനുവരി 28-ാം തിയതി വ്യാഴാഴ്ച രാവിലെ ട്വിറ്റര്‍ സംവാദകരുമായി പാപ്പാ ചിന്തകള്‍ പങ്കുവച്ചു.

As Christians, we cannot be self-centred, but must always be open to others and for others.

Ut christiani ipsi in nobis clausi esse non possumus, sed ad alios, pro aliis, patere debemus.

@pontifex എന്ന ഹാന്‍ഡിലില്‍ അനുദിന ജീവിതത്തിനുതകുന്ന പ്രകാശപൂര്‍ണ്ണമായ സാരോപദേശങ്ങള്‍ പങ്കുവയ്ക്കുന്ന ലോകത്തിലെ മഹത്തുക്കളില്‍ ഒരാളാണ് പാപ്പാ ഫ്രാന്‍സിസ്. ട്വിറ്റര്‍ ശൃംഖലയില്‍ ഏറ്റവും കുടുതല്‍ സംവദകരുള്ളത് ആഗോള കത്തോലിക്കാ സഭയുടെ തലവനായ പാപ്പാ ഫ്രാന്‍സിസിനാണെന്ന് ലോകമാധ്യമ ശൃംഖലകള്‍ വിലയിരുത്തുന്നു.








All the contents on this site are copyrighted ©.