2016-01-27 19:39:00

ഉപവിപ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരാകുന്നവര്‍ക്ക് ജൂബിലിവര്‍ഷത്തില്‍ ധ്യാനം


ഉപവിപ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരായിക്കുന്നവര്‍ക്കായി ജൂബിലി വര്‍ഷത്തില്‍ പ്രത്യേക ധ്യാനം സംഘടിപ്പിക്കണമെന്ന് വത്തിക്കാന്‍ ആഹ്വാനംചെയ്തു. ഉപവി പ്രവര്‍ത്തനങ്ങള്‍ക്കായുള്ള Cor Unum പൊന്തിഫിക്കല്‍ കൗണ്‍സിലാണ് (The Pontifical Council Cor Unum) ധ്യാനത്തിനുള്ള ആഹ്വാനം നല്കുന്നത്.

ഉപവി പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരായിരിക്കുന്ന വ്യക്തികള്‍ക്കും സംഘടനകള്‍ക്കുമായി ലോകത്തുള്ള എല്ലാ രൂപതകളിലും ഈ ജൂബിലി വര്‍ഷത്തില്‍ കാരുണ്യത്തിന്‍റെ പ്രത്യേക ധ്യാനം സംഘടിപ്പിക്കണമെന്ന് ജനുവരി 27-ാം തിയതി, ബുധനാഴ്ച രാവിലെ വത്തിക്കാനില്‍ പതിവുള്ള പൊതുകൂടിക്കാഴ്ച പ്രഭാഷണത്തിന്‍റെ അന്ത്യത്തില്‍ പാപ്പാ ഫ്രാന്‍സിസ് തന്നെയാണ് ഇക്കാര്യം ആദ്യം വെളിപ്പെടുത്തിയതും, ലോകത്തെ അറിയിച്ചതും.

ഉപവി പ്രവര്‍ത്തനങ്ങള്‍ക്കായുള്ള Cor Unum പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ (The Pontifical Council Cor Unum) ആഭിമുഖ്യത്തിലാണ് ലോകത്തുള്ള എല്ലാ രൂപതകളിലും ഈ ധ്യാനം സംഘടിപ്പിക്കപ്പെടുവാന്‍ പോകുന്നത്. ആസന്നമാകുന്ന തപസ്സുകാലത്തുതന്നെ ഈ ധ്യാനം നടത്തപ്പെടണമെന്നും, ഇതു സംബന്ധമായി കൗണ്‍സില്‍ ഒരുക്കുന്ന മാര്‍ഗ്ഗരേഖകളും നിര്‍ദ്ദേശങ്ങളും രൂപതകള്‍ കൈക്കൊള്ളണമെന്നും അറിയിപ്പില്‍ പാപ്പാ പൊതുവായി അഭ്യര്‍ത്ഥിച്ചു.

ദൈവപിതാവിനെപ്പോലെ അനന്തമായ കാരുണ്യത്തിലും ക്ഷമയിലും ഉപവിപ്രവര്‍ത്തനത്തിലുള്ളവര്‍ ജീവിക്കുവാനുള്ള ക്ഷണമാണിതെന്ന് ധ്യാനവിഷയത്തെക്കുറിച്ചുള്ള അറിയിപ്പില്‍ പാപ്പാ പ്രസ്താവിച്ചു.
 

 

 

 

 








All the contents on this site are copyrighted ©.