2016-01-18 13:02:00

വത്തിക്കാന് സേവനമേകുന്ന ഇറ്റാലിയന്‍ പോലീസിന് പാപ്പായുടെ നന്ദി


       ബാഹ്യമായ ക്രമസമാധാനം സ്വച്ഛതയും ശാന്തിയും നിറഞ്ഞ ആന്തരികക്രമത്തിന് സഹായകമാകുമെന്ന് മാര്‍പ്പാപ്പാ.

     പാപ്പായ്ക്കും വത്തിക്കാനും സുരക്ഷഉറപ്പാക്കുന്നതിനായി ഇറ്റലി നിയോഗിച്ചിട്ടുള്ള പോലീസ് വിഭാഗത്തെ തിങ്കളാഴ്ച (18/01/16) വത്തിക്കാനില്‍ പൊതുവായി സ്വീകരിച്ചു പുതുവത്സരാശംസകള്‍ നേരുകയും നന്ദിപ്രകാശിപ്പിക്കുകയുമായിരുന്നു ഫ്രാന്‍സീസ് പാപ്പാ.

     കരുണയുടെ അസാധാരണ ജൂബിലിയോടനുബന്ധിച്ച് ഇക്കൊല്ലം ഈ പോലീസ് വിഭാഗത്തിന്‍റെ ഉത്തരവാദിത്വം ഏറിയിരിക്കുന്നതും പാപ്പാ തദ്ദവസരത്തില്‍ അനുസ്മരിച്ചു. 








All the contents on this site are copyrighted ©.