2016-01-16 12:57:00

പാപ്പായുടെ "കാരുണ്യത്തിന്‍റെ വെള്ളിയാഴ്ചകള്‍"


     പാപ്പാ റോമിലെ ഒരു വൃദ്ധ സദനം വെള്ളിയാഴ്‍ സന്ദര്‍ശിച്ചു.

     അപ്രതീക്ഷിതമായിരുന്നു ഈ സന്ദര്‍ശനം.

     റോമിലെ തോറെ സ്പക്കാത്ത വീഥിയില്‍ ബ്രൂണൊ ബുവോത്സി എന്ന പേരിലുള്ള വൃദ്ധമന്ദിരത്തിലാണ് ഫ്രാന്‍സീസ് പാപ്പാ വെള്ളിയാഴ്ച റോമിലെ സമയം വൈകുന്നേരം മുന്നറിയിപ്പില്ലാതെ എത്തിയത്.

     കരുണയുടെ ജൂബിലിയാഘോഷത്തിന്‍റെ ചുമതലവഹിക്കുന്ന ആര്‍ച്ച് ബിഷപ്പ് റീനൊ ഫിസിക്കേല്ലയാണ് പാപ്പായ്ക്ക് അകമ്പടി സേവിച്ചത്.

     ഈ വൃദ്ധസദനത്തില്‍ 33 വയോധികരാണുള്ളത്.

     വൃദ്ധസദനസന്ദര്‍ശനാനന്തരം പാപ്പാ, 6 രോഗികള്‍ ജീവച്ഛവാവസ്ഥയില്‍ കഴി യുന്ന ഒരു കേന്ദ്രം – CASA IRIDE – സന്ദര്‍ശിച്ചു.

     കരുണയുടെ വത്സരത്തില്‍ ഓരോ മാസവും ഒരു വെള്ളിയാഴ്ച മാതൃകാപര മായ ഒരു കാരുണ്യ പ്രവൃത്തി  ചെയ്യുന്നത്തിനായി പാപ്പാ “കാരുണ്യത്തിന്‍റെ വെള്ളി യാഴ്ചകള്‍” എന്ന പേരില്‍ ആരംഭിച്ചിരിക്കുന്ന ഒരു സംരംഭത്തിന്‍റെ ഭാഗമാണ് ഈ സന്ദര്‍ശനങ്ങള്‍.








All the contents on this site are copyrighted ©.