അക്രമികളുടെ ഹൃദയങ്ങളെ ദൈവം പരിവര്‍ത്തനം ചെയ്യുന്നതിനായി പ്രാര്‍ത്ഥിക്കാന്‍ ഫ്രാന്‍സിസ് പാപ്പാ വിശ്വാസികളെ ക്ഷണിക്കുന്നു.
തുര്‍ക്കിയിലെ ഈസ്താംബൂളില്‍ ചൊവ്വാഴ്ച(12/01/16) പത്തുപേരുടെ മരണത്തിനിടയാക്കിയ ചാവേര്‍ ഭീകാരാക്രമണത്തിനിരകളായവരെ ബുധനാഴ്ച(13/01/16) വത്തിക്കാനില്‍, പോള്‍ ആറാമന്‍ ശാലയില്‍, അനുവദിച്ച പ്രതിവാരപൊതുകൂടിക്കാഴ്ചാവേളയില്‍ അനുസ്മരിക്കവേയാണ് പാപ്പാ ഈ ക്ഷണമേകിയത്.
ഈ ആക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് കാരുണ്യവാനായ കര്‍ത്താവ് നിത്യശാന്തിയരുളുകയും അവരുടെ കുടുംബാംഗങ്ങള്‍ക്ക് സാന്ത്വനമേകുകയും ചെയ്യുന്നതിനും ആ സമൂഹത്തിനു മുഴുവന്‍ ഐക്യദാര്‍ഢ്യം ഉറപ്പാക്കപ്പെടുന്നതിനും വേണ്ടി പാപ്പാ പ്രാര്‍ത്ഥിച്ചു.
ഇസ്താംബൂളിലെ ചരിത്രപ്രധാനമായ സുല്‍ത്താനഹമേത്ത് ചത്വരത്തില്‍ നടന്ന ചാവേര്‍ ആക്രമണത്തില്‍ 9 ജര്‍മ്മന്‍ വിനോദസഞ്ചാരികളുടെയും ഒരു പെറു സ്വദേശയിടേയും ജീവനാണ് അപഹരിക്കപ്പെട്ടത്.
All the contents on this site are copyrighted ©. |