2016-01-12 16:41:00

പ്രാര്‍ത്ഥന അത്ഭുതം പ്രവര്‍ത്തിക്കുന്നു


പ്രാര്‍ത്ഥന അത്ഭുതം പ്രവര്‍ത്തിക്കുകയും ഹൃദയകാഠിന്യം ഒഴിവാക്കുകയും ചെയ്യുന്നുവെന്ന് പാപ്പാ ഫ്രാന്‍സിസ്, ജനുവരി 12-ന്, പേപ്പല്‍ വസതിയിലെ കപ്പേളയിലര്‍പ്പിച്ച ദിവ്യബലിമദ്ധ്യേ നല്‍കിയ വചനസന്ദേശത്തില്‍ ആവര്‍ത്തിച്ച് ഊന്നിപ്പറഞ്ഞു.

വിശ്വാസികളുടെ പ്രാര്‍ത്ഥനയാണ് സഭയെ രൂപാന്തരപ്പെടുത്തുന്നതെന്നും സഭാധികാരികളും വൈദികരും സന്യാസിനികളുമല്ല സഭയെ മുന്നോട്ടുകൊണ്ടുപോകേണ്ടതെന്നും പാപ്പാ ചൂണ്ടിക്കാട്ടി. ദൈവഭക്തി നഷ്ടപ്പെട്ടവരായ ചില വൈദികരും മെത്രാന്മാരും ഉണ്ടെന്നു പറയാനും പാപ്പാ മടിച്ചില്ല.

വിശുദ്ധരായ സാധാരണ വിശ്വാസികളാണ് ഇന്നും സഭയെ മുന്നോട്ടുകൊണ്ടുപോകുന്നതെന്ന് തന്‍റെ അനുഭവത്തില്‍ കണ്ട ചില ഉദാഹരണങ്ങളിലൂടെ പാപ്പാ വ്യക്തമാക്കി. ദൈവമായ കര്‍ത്താവിന് എല്ലാം ചെയ്തുതരാന്‍ കഴിയും എന്ന് നിര്‍ഭയം വിശ്വസിക്കുന്നവരാണ് വിശുദ്ധരെന്നും പാപ്പാ ഈ സന്ദേശത്തില്‍ ചൂണ്ടിക്കാട്ടി.

വിശുദ്ധ മോനിക്കായെപ്പോലെ, വിശ്വാസത്തോടും കണ്ണുനീരോടും കൂടെ പ്രാര്‍ത്ഥിക്കുന്ന അനേകം സ്ത്രീകള്‍ ഇന്നും സഭയിലുണ്ടെന്ന് വിശുദ്ധഗ്രന്ഥത്തില്‍ നിന്നുള്ള അന്നത്തെ ആദ്യവായനയിലെ പ്രധാന കഥാപാത്രമായ ഹന്നായുടെ കണ്ണുനീരോടെയുള്ള പ്രാര്‍ത്ഥനയെ വിവരിച്ചു കൊണ്ട് പാപ്പാ പറഞ്ഞു. ക്രൈസ്തവരായവരായ വിശ്വാസികളുടെ പ്രാര്‍ത്ഥന അത്ഭുതം പ്രവര്‍ത്തിക്കുന്നവയാണെന്നും കണ്ണുനീരോടെ അനുഗ്രഹത്തിനായി യാചിക്കാനും പ്രാര്‍ത്ഥിക്കാനും ചിലപ്പോഴെല്ലാം നമുക്കറിയില്ലായെന്നും പാപ്പാ വ്യക്തമാക്കി.

സി. രഞ്ജന

 







All the contents on this site are copyrighted ©.