2016-01-09 11:50:00

അതിരുകള്‍ അടയ്ക്കുകയല്ല മനുഷ്യജീവന്‍ രക്ഷിക്കുകയാണ് പ്രധാനം


      അതിരുകള്‍ അടയ്ക്കുന്നതിനല്ല മനുഷ്യജീവന്‍ രക്ഷിക്കുന്നതിനാണ് ഊന്നല്‍ നല്കേണ്ടതെന്ന് SAVE THE CHILDREIN, കുട്ടികളെ രക്ഷിക്കൂ എന്ന അന്താരാഷ്ട്ര സംഘടനയുടെ ഇറ്റാലിയന്‍ ഘടകം.

     യൂറോപ്പിലേക്ക് കടല്‍ മാര്‍ഗ്ഗം കുടിയേറുന്നവര്‍ കടലില്‍ മുങ്ങിമരിക്കുന്ന ദുരന്തങ്ങള്‍ ഇടയക്കിടെ ഉണ്ടായിക്കൊണ്ടിരിക്കുന്ന ഈ സമയത്ത് ചില യൂറോപ്യന്‍ നാടുകള്‍ അതിര്‍ത്തികള്‍ അടയ്ക്കുന്ന പശ്ചാത്തലത്തിലാണ് ഈ സംഘടനയുടെ ഈ പ്രതികരണം.

     മനുഷ്യജീവന് സംരക്ഷണമേകുകയെന്ന പൊതുവായ ഉത്തരവാദിത്വത്തില്‍ നിന്ന് പിന്നോട്ടു പോകുന്ന ഒരു നടപടിയാണ് അതിര്‍ത്തികള്‍ അടയ്ക്കലെന്ന് ഈ സംഘടന കുറ്റപ്പെടുത്തുന്നു.

     ജനങ്ങള്‍ സ്വന്തം നാടും വീടും വിട്ട് പലായനം ചെയ്യുന്നതിനുള്ള മൂലകാരണ ങ്ങള്‍ ഇല്ലാതാക്കുന്നതിന് സിറിയ തുടങ്ങിയ രാജ്യങ്ങളില്‍ നിലവിലുളള സംഘര്‍ഷാ വസ്ഥ അവസാനിപ്പിക്കുന്നതിനുള്ള യത്നത്തിന് ലോകനേതാക്കള്‍ മുന്‍ഗണന നല്കണ മെന്നും ആ പ്രദേശങ്ങളില്‍ മാനിവികസഹായം എത്തിക്കുന്നതിനുള്ള സാമ്പത്തിക സഹായം വര്‍ദ്ധിപ്പിക്കണമെന്നും കുട്ടികളെ രക്ഷിക്കൂ എന്ന സംഘടന നിര്‍ദ്ദേശിക്കുന്നു.

 

 








All the contents on this site are copyrighted ©.