2016-01-07 20:11:00

കമ്പോളത്തിന്‍റെ ബിംബവത്ക്കരണം വളര്‍ത്തുന്ന സാമൂഹ്യവിനാശം


കമ്പോളത്തെ ബിംബവത്ക്കരിക്കുന്നത് വ്യവസായ മേഖലയിലെ‍ ഇന്നിന്‍റെ പാളിച്ചയാണെന്ന് നീതിക്കും സമാധാനത്തിനുംവേണ്ടിയുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ്, കര്‍ദ്ദിനാള്‍ പീറ്റര്‍ ടേര്‍ക്ക്സണ്‍ പ്രസ്താവിച്ചു.

ജനുവരി 7-ാം തിയതി വ്യാഴാഴ്ച ലാറ്റിനമേരിക്കന്‍ രാജ്യമായ ചിലിയിലെ ആന്‍ഡസില്‍ നടന്ന വ്യവസായികളുടെ അന്താരാഷ്ട്ര സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രബന്ധത്തിലാണ് കര്‍ദ്ദിനാള്‍ ടേര്‍ക്സണ്‍ കമ്പോളവത്ക്കരണത്തെയും അമിത ലാഭേച്ഛയെയും കുറിച്ച് (Deification of market and profit)  ഇങ്ങനെ പ്രതിപാദിച്ചത്.  ലാഭത്തിനായുള്ള അമിത താല്പര്യവും പരാക്രമവുമാണ് എന്തിനെയും കമ്പോളവത്ക്കരിക്കുവാനും ധാര്‍മ്മികത വെടിഞ്ഞും വില്പന നടത്തുവാനുള്ള പ്രവണ വ്യവസായ മേഖലയില്‍ വളര്‍ത്തുന്നതെന്ന് കര്‍ദ്ദിനാള്‍ ടേര്‍ക്കസണ്‍ ചൂണ്ടിക്കാട്ടി.  പൊതുനന്മ മാനിക്കുന്നതായിരിക്കണം വ്യവസായ മേഖല. അതിനാല്‍ ഉല്പന്നങ്ങള്‍ സത്യമായും സമൂഹത്തിന് ഉതകുന്നതും ഉപകാരപ്രദമാകേണ്ടതുമാണെന്ന് കര്‍ദ്ദിനാള്‍ സമ്മേളനത്തെ ഉദ്ബോധിപ്പിച്ചു.

ഉപഭോക്താക്കളുടെ എണ്ണം വര്‍ദ്ധിച്ച് ലാഭം കൊയ്യുവാനുള്ള ശ്രമമായി ഇന്ന് മാര്‍ക്കറ്റ് അല്ലെങ്കില്‍ കമ്പോളം മാറുന്നതിനാലാണ് അല്ലെങ്കില്‍ തരം താഴുന്നതിനാലാണ് സമൂഹത്തില്‍ അമിതമായ ഉപഭോഗസംസ്ക്കാരം വളര്‍ന്നുവരുന്നതെന്ന് കര്‍ദ്ദിനാള്‍ ടേര്‍ക്ക്സണ്‍ ചൂണ്ടിക്കാട്ടി.  ആവശ്യമില്ലാത്ത വസ്തുക്കള്‍പോലും അത്യാവശ്യംപോലെ ഇന്ന് മാര്‍ക്കറ്റില്‍ ക്രയവിക്രയംചെയ്യപ്പെടുന്നുണ്ട്. ഉപഭോഗസംസ്ക്കാരത്തിന്‍റെ ചുഴിയിലേയ്ക്കാണ് ഇന്ന് വ്യവസായ പ്രസ്ഥാനങ്ങള്‍ പുതിയ തലമുറയെ വലിച്ചിഴക്കുന്നത്. എന്നാല്‍ വ്യവസായമേഖലയും അവയുടെ സാങ്കേതിക പുരോഗതിയും നയിക്കപ്പെടേണ്ടത് മനുഷ്യാന്തസ്സു മാനിക്കുന്ന വിധത്തിലും അടിസ്ഥാന ധാര്‍മ്മിക വിജ്ഞാനത്തിന്‍റെ വെളിച്ചത്തിലുമായിരിക്കണം. വ്യവസായ മേഖലയും കച്ചവടവും മനുഷ്യകുലത്തിന് ഉപകാരപ്രദമാകുന്നത് മനുഷ്യാന്തസ്സ് വളര്‍ത്തുന്ന വിധത്തിലും മാനവികമേന്മയും പുരോഗതിയും കൈവരിക്കുന്ന വിധത്തില്‍ ക്രിയാത്മകമായ സംഭാവനകള്‍ വ്യവസായത്തിന് നല്കുവാനാകുമ്പോഴാണ്.

അങ്ങനെ മനുഷ്യനെ തുണയ്ക്കുന്ന വിധത്തിലും ന്യായമായ ലാഭസംവിധാനത്തിലും വ്യവസായമേഖലയെ നയിക്കേണ്ടത് Corporate Agency-കളുടെയും വ്യവസായികളുടെയും ഉത്തരവാദിത്വവും വിളിയുമായി കണക്കാക്കണമെന്ന് കര്‍ദ്ദിനാള്‍ സമ്മേളനത്തെ അനുസ്മരിപ്പിച്ചു.

ലാഭവും ധനവും നല്ലതാകുന്നത് (good wealth) അല്ലെങ്കില്‍ ക്രിയാത്മകമായി ഉപകാരപ്രദമാകുന്നതും സുസ്ഥിതിയുള്ള സമ്പത്താകുന്നതും അത് നീതിനിഷ്ടയോടെ പങ്കുവയ്ക്കപ്പെടുമ്പോഴാണ്. വ്യവസായത്തിന്‍റെ ലാഭവും മേന്മയും വ്യവസായമേഖലയ്ക്കും മുതലാളിക്കും മാത്രമുള്ളതല്ല, മുതലാളിക്കെന്നപോലെ തൊഴിലാളികള്‍ക്കും തൊഴില്‍ സംവിധാനവുമായി ബന്ധപ്പെട്ട എല്ലാ വിഭാഗങ്ങള്‍ക്കും പങ്കുവയ്ക്കപ്പെടേണ്ടതാണ്.

രാഷ്ട്രങ്ങളുടെ Cop21 ഉച്ചകോടി പ്രതിജ്ഞാബദ്ധമായി എടുത്തിട്ടുള്ള ജൈവഇന്ധനങ്ങളുടെ മിതമായ ഉപയോഗത്തിനുള്ള തീരുമാനങ്ങളും, ആഗോള ഹരിത ഗാര്‍ഹികവാതകങ്ങളുടെ പുറംതള്ളല്‍  ക്രമീകരിക്കുവാനുള്ള പദ്ധികളും പ്രത്യാശ പകരുന്നതാണ്. ഇവ വ്യാവസായമേഖലയില്‍ സത്യസന്ധമായും നീതിനിഷ്ഠമായും പാലിക്കുവാനുള്ള പ്രായോഗിക നടപിടികളാണ് ഇന്നിന്‍റെ അടിയന്തിരമായ ആവശ്യമെന്നു ചൂണ്ടിക്കാണിച്ചുകൊണ്ടാണ് കര്‍ദ്ദിനാള്‍ ടേര്‍ക്കസണ്‍ പ്രബന്ധം ഉപസംഹരിച്ചത്.

Cardinal Peter Turkson's views - Conference of the International Academy of Management, ESE Business School, Universidad de Los Andes, Chile.








All the contents on this site are copyrighted ©.