2016-01-06 20:15:00

സമഗ്രതയാര്‍ജ്ജിക്കുന്ന വത്തിക്കാന്‍ പലസ്തീന്‍ ഉഭയകക്ഷിബന്ധം


വത്തിക്കാന്‍-പലസ്തീന്‍ ഉഭയകക്ഷി ബന്ധം സമഗ്രത കൈവരിച്ചെന്ന്, പരിശുദ്ധ സിംഹാസനത്തിന്‍റെ വിദേശകാര്യങ്ങള്‍ക്കായുള്ള സെക്രട്ടറി, ആര്‍ച്ചുബിഷപ്പ് പോള്‍ ഗ്യാലഹര്‍ പ്രസ്താവിച്ചു.  ജനുവരി 6-ാം തിയതി ബുധനാഴ്ച വത്തിക്കാന്‍ റേഡിയോയ്ക്കു നല്കിയ പ്രസ്താവനയിലാണ് പലസ്തീന-വത്തിക്കാന്‍ സാമൂഹ്യ രാഷ്ട്രീയ ബന്ധങ്ങളുടെ നവവും ക്രിയാത്മകവുമായ അവസ്ഥ വത്തിക്കാന്‍റെ വിദേശകാര്യാലയം ഇങ്ങനെ വെളിപ്പെടുത്തിയത്.

രണ്ടു പക്ഷവും ചേര്‍ന്ന് 2015 ജൂണ്‍ 26-നു ഒപ്പുവച്ച കരാര്‍ പ്രകാരം പലിസ്തീനയിലെ കത്തോലിക്കാ സഭയുടെയും ക്രൈസ്തവസമൂഹത്തിന്‍റെയും ജീവിതം പൊതുവെ ക്രമസമാധാനപരമായി മുന്നോട്ടു നീങ്ങുന്നതിനുള്ള ഉറപ്പ് കൈവരിക്കുകയാണെന്ന് ആര്‍ച്ചുബിഷപ്പ് ഗ്യാലഹര്‍ വ്യക്തമാക്കി.

32 ഖണ്ഡങ്ങളിലായി രേഖീകരണംചെയ്തിരിക്കുന്ന വ്യക്തമായ കരാര്‍ പലസ്ഥീനയുടെ രാഷ്ട്രീയ പരിസ്ഥിതിയില്‍ ക്രൈസ്തവരുടെ ജീവനും അടിസ്ഥാന അവകാശങ്ങളും സുരക്ഷിതമാക്കപ്പെടുകയും, തുല്യസാമൂഹ്യാന്തസ്സ് നേടുകയുമാണെന്നു ആര്‍ച്ചുബിഷപ്പ് ഗ്യാലഹര്‍ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. 








All the contents on this site are copyrighted ©.