2016-01-02 12:40:00

വിശ്വാസവും പ്രത്യാശയും കൈവിടരുത്


       നാം നമ്മുടെ പ്രത്യാശ കവര്‍ച്ചചെയ്യപ്പെടാന്‍ അനുവദിക്കരുതെന്ന് അയര്‍ല ണ്ടിലെ കത്തോലിക്കാവൈദികമേലദ്ധ്യക്ഷ പ്രധാനി ആര്‍ച്ചുബിഷപ്പ് എയ്മണ്‍ മാര്‍ട്ടിന്‍ (EAMON MARTIN).

     തന്‍റെ പുതുവത്സരസന്ദേശത്തിലാണ് അദ്ദേഹം ലോകത്തെ ഇന്നലട്ടുന്ന പ്രശ്നങ്ങ ളെക്കുറിച്ചു സൂചിപ്പിച്ചുകൊണ്ട് വിശ്വാസവും പ്രത്യാശയും കൈവിടാതെ സൂക്ഷിക്കേണ്ടതിന്‍റെ അനിവാര്യത ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

     യുദ്ധം, ദാരിദ്ര്യം അധികാരദുരുപയോഗം, ഭീകരപ്രവര്‍ത്തനങ്ങള്‍, വിവിധങ്ങ ളായ സംഘര്‍ഷങ്ങള്‍ തുടങ്ങിയ അനുദിന ഘോരയാഥാര്‍ത്ഥ്യങ്ങള്‍ക്കു മുന്നിലാണ് നാമെങ്കിലും വിശ്വാസം ഉള്ളവരായിരിക്കുകയെന്നത് സവിശേഷ പ്രാധാന്യ മര്‍ഹിക്കുന്നുവെന്നും കാരണം ദൈവസഹായത്താല്‍ നമുക്ക് ലോകത്തെ പരിവര്‍ത്തനം ചെയ്യാന്‍ കഴിയുമെന്നും അയര്‍ലണ്ടിലെ ആര്‍മാ അതിരൂപതയുടെ ഭരണസാരഥികൂടിയായ ആര്‍ച്ചുബിഷപ്പ് എയ്മണ്‍ മാര്‍ട്ടിന്‍ പറയുന്നു.








All the contents on this site are copyrighted ©.