2015-12-17 18:37:00

വത്തിക്കാനിലേയ്ക്കുള്ള ഇന്ത്യയുടെ സ്ഥാനപതി സ്മിതാ പുരുഷോത്തം


ഇന്ത്യ, ബെഹ്റിന്‍, ഗ്വീനിയ, ലാത്വിയ എന്നീ രാജ്യങ്ങളിലെ വത്തിക്കാനിലേയ്ക്കുള്ള അംബാസിഡര്‍മാരുമായി പാപ്പാ ഫ്രാന്‍സിസ് കൂടിക്കാഴ്ച നടത്തി.

ഡിസംബര്‍ 17-ാം തിയതി രാവിലെയാണ് ഇന്ത്യ ഉള്‍പ്പെടെയുള്ള നാലു രാജ്യങ്ങളുടെ പുതിയ സ്ഥാനപതികളെ വത്തിക്കാനിലെ‍ അപ്പസ്തോലിക അരമനയില്‍ പാപ്പാ കൂടിക്കാഴ്ചയില്‍ സ്വീകരിച്ചത്.

57 വയസ്സുകാരി സ്മിതാ പുരോഷോത്തമാണ് വത്തിക്കാനിലേയ്ക്കുള്ള ഇന്ത്യയുടെ പുതിയ സ്ഥാനപതി.  ഇറ്റലിയില്‍ താമസമില്ലാത്ത സ്ഥാനപതി സ്വിറ്റ്സര്‍ലണ്ടിലേയ്ക്കുമുള്ള ഭാരതത്തിന്‍റെ അംബാസിഡറാണ്. ബീഹാറിലെ ബോജ്പൂര്‍ സ്വദേശിനിയാണ് വത്തിക്കാനിലേയ്ക്കുള്ള ഇന്ത്യയുടെ സ്ഥാനപതി.  

ആഫ്രിക്കന്‍ രാജ്യമായ ഗ്വിനിയായുടെ വത്തിക്കാനിലേയ്ക്കുള്ള സ്ഥാനപതി, ഫത്ത്വമാതാ ബാല്ദെയാണ് (52). ബഹറീന്‍റെ വത്തിക്കാന്‍ സ്ഥാനപതി മുഹമ്മദ് അബ്ദുള്ഗഫാറാണ് (76).

വടക്കന്‍ യൂറോപ്യരാജ്യമായ ലാത്വിയായുടെ വത്തിക്കാനിലേയ്ക്കുള്ള സ്ഥാപതി, വേറോനിക്ക ഏര്ത്തെയാണ്  (61).  

പാപ്പാ ഫ്രാന്‍സിസ്  അവരുമായി  കൂടിക്കാഴ്ച നടത്തി.  സ്ഥാനികപത്രികള്‍ പരിശോധിച്ച്  പാപ്പാ അവരെ ഔദ്യോഗികമായി സ്വീകരിച്ചു.  തുടര്‍ന്ന് പാപ്പാ ഫ്രാന്‍സിസ് അവര്‍ക്ക് സന്ദേശം നല്കി.








All the contents on this site are copyrighted ©.