2015-12-12 12:53:00

വര്‍ഗ്ഗവിവേചന വിരുദ്ധ പ്രവര്‍ത്തന രേഖ ത‍ൃപ്തികരം


        വര്‍ഗ്ഗീയാടിസ്ഥാനത്തിലുള്ള സകലവിവേചനങ്ങളും അവസാനിപ്പിക്കുന്നതിനു   നടത്തിപ്പോരുന്ന യത്നങ്ങളെ അധികരിച്ച് പരിശുദ്ധസിംഹാസനം സമര്‍പ്പിച്ച രേഖ തൃപ്തികരമെന്ന് ഐക്യരാഷ്ട്രസഭയുടെ കീഴിലുള്ള വര്‍ഗ്ഗവിവേചന നിര്‍മ്മാര്‍ജ്ജന സമിതി.

     ഈ മാസം 7 ന് ചേര്‍ന്ന യോഗത്തിലാണ് നവംബറില്‍ സമര്‍പ്പിക്കപ്പെട്ട ഈ രേഖയെക്കുറിച്ചുള്ള നിരീക്ഷണങ്ങള്‍ ഈ സമതി നല്കിയത്.

     പരിശുദ്ധസിംഹാസനം അതിന്‍റെ വിവിധ വിഭാഗങ്ങള്‍ വഴി വിര്‍ഗ്ഗീയാടിസ്ഥാനത്തിലുള്ള വിവേചനങ്ങള്‍ക്കെതിരായും, വര്‍ഗ്ഗവിവേചനം അവസാനിപ്പിക്കുന്നതിനുള്ള അന്താരാഷ്ട്ര പ്രഖ്യാപനത്തിന്‍റെ ലക്ഷ്യങ്ങള്‍  പ്രചരിപ്പിക്കാനും ആഗോളതലത്തില്‍  നട ത്തുന്ന പ്രവര്‍ത്തനങ്ങളെ ഈ സമതിതി ശ്ലാഘിക്കുകയും ഫ്രാന്‍സിസ് പാപ്പാ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം, സാകല്യസംസ്കൃതി എന്നിവയ്ക്കേകുന്ന പ്രാധാന്യം എടുത്തുകാട്ടു കയും ചെയ്യുന്നു.

 








All the contents on this site are copyrighted ©.