2015-12-11 14:21:00

കരുണയുടെ ദശൗഷധശാലകള്‍


     കരുണാവര്‍ഷാചരണത്തിന്‍റെ ഭാഗമായി റോമിലെ മരുന്നുകടകള്‍ കാരുണ്യ പ്രവൃത്തികളില്‍ തനതായ ശൈലിയില്‍ പങ്കുചേരുന്നു.

     ഉപയോഗിക്കാതെയിരിക്കുന്നതും കാലാവധികഴിയാത്തതുമായ മരുന്നുകള്‍ ശേഖ രിച്ച് അവ പാവപ്പെട്ട രോഗികള്‍ക്ക് എത്തിക്കുന്നതിനുള്ള സംവിധാനം ഒരുക്കിയാണ് ഈ ഔഷധവില്പന ശാലകള്‍, ഫാര്‍മസികള്‍, കാരുണ്യത്തിന്‍റെ അസാധാരണ ജൂബിലിയാഘോഷത്തില്‍ പങ്കുചേരുന്നത്.

     കാലാവധികഴിയാത്തതും ഇനിയും ഉപയോഗിക്കാവുന്നതുമായ മരുന്നുകള്‍ കൈയ്യിലുള്ളവരില്‍ നിന്ന് ശേഖരിക്കുന്നതിന് റോമാനഗരത്തിലും പ്രവിശ്യയിലുമായി പത്തു ഫാര്‍മസികളില്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്.

     കരുണയുടെ ദശൗഷധശാലകള്‍ എന്ന നാമത്തിലാണ് ഈ ഫാര്‍മസികള്‍ അറിയപ്പെടുന്നത്.

     ഇപ്രകാരം മരുന്നു ശേഖരണം നടത്തി പാവപ്പെട്ട രോഗികള്‍ക്ക് നല്കുന്ന തിനായി രണ്ടായിരാമാണ്ടില്‍ ഇറ്റലിയിലെ മിലാന്‍ പട്ടണത്തില്‍ തുടക്കം കുറിച്ചതും ഇപ്പോള്‍ സ്പെയിന്‍ പോര്‍ച്ചുഗല്‍ തുടങ്ങിയ രാജ്യങ്ങളിലേക്കു വ്യാപിച്ചിരിക്കുന്നതു മായ ഔഷധ ബാങ്ക് ഫൗണ്ടേഷന്‍ അതായത് ഫൊന്താത്സിയോനെ ബാങ്കൊ ഫാര്‍മചെ വൂത്തിക്കൊ ഓണ്‍ലുസ് എന്ന സംഘടനയുമായി സഹകരിച്ചാണ് ഈ മരുന്നു ശേഖ രണം.

     മരുന്നു മേടിക്കാന്‍ കഴിയാത്ത രോഗികളുടെ സംഖ്യ റോമില്‍ മാത്രം 29000 ത്തിലേറെയാണ്.








All the contents on this site are copyrighted ©.