2015-12-11 10:57:00

വത്തിക്കാന്‍റെ സാമ്പത്തിക സുതാര്യത ‘മണിവ്യാല്‍’ അംഗീകരിച്ചു


പണമിടപാടുകളില്‍ പ്രത്യേകിച്ച് അന്തര്‍ദേശീയ തലത്തില്‍ വത്തിക്കാനുള്ള സാമ്പത്തിക കൈമാറ്റങ്ങളില്‍ സുതാര്യതയുണ്ടെന്ന് യൂറോപ്യന്‍ യൂണിയന്‍റെ അന്തര്‍ദേശിയ പണമിടപാടുകളിലെ നിയന്ത്രണ കമ്മിറ്റി, മണിവാല്‍ Moneyval അംഗീകരിച്ചതായി ഡിസംബര്‍ 9-ാം തിയതി ബുധനാഴ്ച വത്തിക്കാന്‍റെ സാമ്പത്തിക കാര്യങ്ങള്‍ക്കായുള്ള സെക്രട്ടേറിയേറ്റ് പുറത്തുവിട്ട പ്രസ്താവന വെളിപ്പെടുത്തി.

പണംവെളുപ്പിക്കന്‍, ഭീകരപ്രവര്‍ത്തനങ്ങളെ തുണയ്ക്കുന്ന പണമിടപാടുകള്‍ എന്നിങ്ങനെയുള്ള സമ്പത്തിക ക്രമക്കേടുകളില്‍നിന്നും വത്തിക്കാന്‍ വിമുക്തമാണെന്ന് ഫ്രാന്‍സിലെ സ്ട്രാസ്ബെര്‍ഗിലുള്ള യൂറോപ്യന്‍ യൂണിയന്‍ രാഷ്ട്രങ്ങളുടെ സാമ്പത്തിക കമ്മിറ്റി, മണിവാല്‍ പുറത്തുവിട്ട റിപ്പോര്‍ട്ട് വ്യക്തമാക്കിയാതായി വത്തിക്കാന്‍റെ പ്രസ്താവന സ്ഥിരീകരിച്ചു.

പാപ്പാ ഫ്രാന്‍സിസ് ആരംഭിച്ച നവീകരണ പദ്ധതിയുടെ ഭാഗമായി 2012, 13 സാമ്പത്തിക വര്‍ഷങ്ങളില്‍ വത്തിക്കാന്‍റെ സാമ്പത്തിക സെക്രട്ടേറിയേറ്റ് യൂറോപ്യന്‍ യൂണിയനു സമര്‍പ്പിച്ച റിപ്പോര്‍ട്ടുകള്‍, അതിന്‍റെ സാമ്പത്തിക കമ്മറ്റി, മണിവാല്‍ പാസ്സാക്കിയതായും, അങ്ങനെ സാമ്പത്തിക ക്രമക്കേടുകള്‍ക്കെതിരായ വത്തിക്കാന്‍റെ നീക്കങ്ങളില്‍ പ്രായോഗികമായ നിയന്ത്രണവും സുസ്ഥിതിയും ആര്‍ജ്ജിച്ചിട്ടുള്ളതായി സാമ്പത്തിക കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സെക്രട്ടേറിയേറ്റിന്‍റെ പ്രീഫെക്ട് കര്‍ദ്ദിനാള്‍ ജോര്‍ജ്ജു പേല്‍ ഡിസംബര്‍ 9-ന് പ്രസിദ്ധപ്പെടുത്തിയ പ്രതിമാസ ബുള്ളറ്റിനും വ്യക്തമാക്കി.
All the contents on this site are copyrighted ©.