2015-12-11 13:58:00

പരസ്പര മാനുഷികബന്ധം സാമൂഹ്യക്ഷേമത്തിന് മൗലികം


      സഹായകന്‍ സഹായിക്കപ്പെടുന്ന വ്യക്തിയുമായി മാനുഷികബന്ധം സ്ഥാപിക്കുകയെന്നത് സാമൂഹ്യക്ഷേമത്തിന് മൗലികമെന്ന് നവസുവിശേഷ വത്ക്കരണത്തിനായുള്ള പൊന്തിഫിക്കല്‍ സമിതിയുടെ അദ്ധ്യക്ഷന്‍ ആര്‍ച്ചുബിഷപ്പ് റീനൊ ഫിസിക്കേല്ല.

     ഊര്‍ജ്ജത്തിന്‍റെ മിതമായ ഉപയോഗം പരിപോഷിപ്പിക്കുന്നതിലധിഷ്ഠിത മായൊരു  സമ്പദ്ഘടനയും ഭാവി സാമൂഹ്യക്ഷേമവും തമ്മിലുള്ള ബന്ധത്തെ അധികരിച്ച് റോമില്‍ സംഘടിപ്പിക്കപ്പെട്ട ഒരു വട്ടമേശ സമ്മേളനത്തെ വ്യാഴാഴ്ച(10/12/15)സംബോധന ചെയ്യു കയിരുന്നു അദ്ദേഹം.

     ഒരുവനെ അവനായിരിക്കാന്‍ സഹായിക്കുന്ന വ്യക്തിമാഹാത്മ്യം പരസ്പര മാനുഷികബന്ധത്തിന്‍റെ അഭാവത്തില്‍ നഷ്ടപ്പെടുന്നുവെന്ന് ആര്‍ച്ചുബിഷപ്പ് ഫിസിക്കേല്ല പറഞ്ഞു.

     നമ്മുടെ സകല കര്‍മ്മങ്ങളിലും അവ്യയന്‍റെ സാന്നിധ്യമുണ്ടെന്ന് തത്വചിന്തകന്‍ മൗറിസ് ബോണ്ടെല്‍ പറഞ്ഞിരിക്കുന്നത് അനുസ്മരിച്ച ആര്‍ച്ചുബിഷപ്പ് ഫിസിക്കേല്ല, ഈ അവ്യയനെ നമ്മുടെ മനനങ്ങളിലൊതുക്കാനോ, നമ്മുടെ മാനുഷികശക്തിയാല്‍ സമൂര്‍ത്തമാക്കാനോ കഴിയില്ലെന്നും അതു കൊണ്ടു തന്നെ നമ്മു‌ടെ ഓരോ പ്രവൃത്തിയിലു മുള്ള ഈ അനന്തന്‍റെ സാന്നിധ്യം അഗാധമായ ഒരു രഹസ്യത്തെയാണ് സ്പര്‍ശിക്കുന്നതെന്ന് നാം ഓര്‍ക്കണമെന്നും ഉദ്ബോധിപ്പിച്ചു.

     സേവനത്തെ, സാമൂഹ്യക്ഷേമത്തെ സുവിശേഷസംഭവുമായി ബന്ധപ്പെടുത്തി അവതരിപ്പിച്ച അദ്ദേഹം യേശു പറഞ്ഞ നല്ല സമറിയക്കാരന്‍റെ ഉപമയെക്കുറിച്ചു സൂചിപ്പിക്കുകയും നമ്മള്‍ അപരന്‍റെ കാര്യത്തില്‍ എത്രമാത്രം കരുതലുള്ള വരായിരിക്കണം എന്നതിലേക്ക് വിരല്‍ ചൂണ്ടുന്നതാണ് ആ ഉപമയെന്ന് പ്രസ്താവിക്കുകയും ചെയ്തു.
All the contents on this site are copyrighted ©.