2015-12-11 14:29:00

അന്താരാഷ്ട്ര ശൈല ദിനം


     അന്താരാഷ്ട്ര ശൈല ദിനം അനുവര്‍ഷം ഡിസമ്പര്‍ 11 – ന് ആചരിക്കപ്പെടുന്നു.

     പരിസ്ഥിതിയെയും വികസനത്തെയും അധികരിച്ച് ഐക്യരാഷ്ട്രസഭ 1992 ല്‍ സംഘടിപ്പിച്ച ഒരു സമ്മേളനത്തില്‍ നിന്നുരുത്തിരിഞ്ഞ ആശയമാണ് പിന്നീട് പര്‍വ്വത ദിനാചരണ പ്രഖ്യാപനത്തിലേക്ക് ഐക്യരാഷ്ട്രസഭയുടെ പൊതു സമ്മേളനത്തെ നയിച്ചത്.

     2002 അന്താരാഷ്ട്ര ശൈല വര്‍ഷമായി പ്രഖ്യാപിക്കപ്പെട്ടു. തുടര്‍ന്ന് 2003 മുതല്‍ എല്ലാ വര്‍ഷവും ഡിസമ്പര്‍ 11 – ന് അന്താരാഷ്ട്ര ശൈല ദിനം ആചരിക്കപ്പെടുന്നു.

     മനുഷ്യജീവിതത്തിലും പ്രകൃതിയിലും മലകള്‍ക്കുള്ള പ്രാധാന്യത്തെയും ഗിരിവര്‍ഗ്ഗക്കാരുടെ ജീവിതനിലവാരം അവരുടെ തനിമ നിലനിറുത്തിക്കൊണ്ട്  മെച്ചപ്പെടു ത്തുന്നതിന് സഹായിക്കേണ്ടതിന്‍റെയും പ്രാധാന്യത്തെക്കുറിച്ചവബോധം വളര്‍ത്തുകയാണ് ഈ ദിനാചരണത്തിന്‍റെ ലക്ഷ്യം
All the contents on this site are copyrighted ©.