2015-12-09 15:17:00

കാരുണ്യത്തിന്‍റെ ബൈബിള്‍വാരം ഫിലിപ്പീന്‍സില്‍


ഫിലിപ്പീന്‍സില്‍ ദേശീയ ബൈബിള്‍ വാരാഘോഷം.

2016 ജനുവരി 25-മുതല്‍ 31-വരെ തിയതികളിലാണ് ദേശീയ തലത്തില്‍ കാരുണ്യത്തിന്‍റെ ബൈബിള്‍ വാരം ആഘോഷിക്കപ്പെടുന്നതെന്ന്, ഫിലിപ്പീന്‍സ് ബൈബിള്‍ സൊസൈറ്റിയുടെ (Philippines Bible Society)  പ്രസ്താവന വെളിപ്പെടുത്തി.

പാപ്പാ ഫ്രാന്‍സിസ് പ്രഖ്യാപിച്ചിരിക്കുന്നതും ഡിസംബര്‍ 8-ാം തിയതി തുടക്കം കുറിച്ചിരിക്കുന്നതുമായ കാരുണ്യത്തിന്‍റെ ജൂബിലിവര്‍ത്തോട് അനുബന്ധിച്ചാണ് ഈ പ്രത്യേക ബൈബിള്‍ പ്രാര്‍ത്ഥനാപഠന പദ്ധതി ദേശീയ തലത്തില്‍ സംവിധാനംചെയ്തിരിക്കുന്നതെന്ന് ബൈബിള്‍ സൈസൈറ്റിയുടെ ജനറല്‍ സെക്രട്ടറി, ഡോ. നോറാ ലുചേരോ പ്രസ്താവനയിലൂടെ വ്യക്തമാക്കി.

പ്രാദേശീയ സഭാകേന്ദ്രങ്ങളെയും, രൂപത ഇടവക തലങ്ങളെയും കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ കൂടാതെ ആധുനിക ഡിജിറ്റല്‍ കമ്പ്യൂട്ടര്‍ സൗകര്യങ്ങളിലൂടെയും യുവജനങ്ങളിലും സമൂഹത്തിലും വചനം എത്തിക്കാന്‍ ഫിലിപ്പീന്‍സ് ബൈബിള്‍ സൊസൈറ്റി ദേശീയ തലത്തില്‍ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് ലുച്ചേരോ പ്രസ്താവനയിലൂടെ അറിയിച്ചു. 

വ്യക്തികള്‍ക്കും, കുടുംബങ്ങള്‍ക്കും, പ്രാദേശ സംഘടനകള്‍ക്കും  പ്രസ്ഥാനങ്ങള്‍ക്കും, ഒറ്റയായും കൂട്ടമായും വചനം പഠിക്കുവാനും ധ്യാനിക്കുവാനുമുള്ള സംവിധാനങ്ങള്‍ ദേശീയ ബൈബിള്‍ വാരത്തിന്‍റെ (National Bible Week – NBW) സവിശേഷതയായിരിക്കുമെന്ന് ലൂച്ചെരോ പ്രസ്താവിച്ചു. 

   ‘ദൈവം നാഥനായുള്ള രാജ്യം അനുഗൃഹീതം, അവിടുന്ന് അവരെ തന്‍റെ ജനമായി തിരഞ്ഞെടുത്തിരിക്കുന്നു’ (സങ്കീ. 33, 12), എന്നിങ്ങനെയുള്ള വചനഭാഗങ്ങള്‍ പ്രചോദനമായി ഉള്‍ക്കൊണ്ടാണ് അല്‍മായനേതൃത്വത്തില്‍ ആശ്രയിച്ചുകൊണ്ട് ദേശീയ മെത്രാന്‍ സമിതി ബൈബിള്‍ വാരത്തെ പിന്‍തുണയ്ക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതെന്ന് ലൂച്ചെരോ വെളിപ്പെടുത്തി.

 

 
All the contents on this site are copyrighted ©.