2015-12-08 08:56:00

വരുംതലമുറയ്ക്ക് കൈമാറാനുള്ളത് എപ്രകാരമുള്ളൊരു ലോകം?


     പൊതുഭവനത്തിന്‍റെയും നാമെല്ലാവരുടെയും ഭാവിതലമുറകളുടെയും നന്മയ്ക്കുവേണ്ടി പാരീസ് സമ്മേളനത്തിന്‍റെ സര്‍വ്വയത്നങ്ങളും  കാലാവസ്ഥ മാറ്റത്തിന്‍റെ പ്രത്യാഘാതങ്ങള്‍ കുറയ്ക്കുക എന്നതിനൊപ്പം ദാരിദ്ര്യം ഇല്ലായ്മ ചെയ്യലും  മാനവ ഔന്നത്യ പരിപോഷണവും ലക്ഷ്യം വയ്ക്കണമെന്ന് ഫ്രാന്‍സിസ് പാപ്പാ.

      ഞായറാഴ്ച  (06/12/15) വത്തിക്കാനില്‍ നയിച്ച ത്രികാലാപ്രാര്‍ത്ഥനാവേളയില്‍,  ആശീര്‍വ്വാദാനന്തരം, പാപ്പാ   ഫ്രാന്‍സിലെ പാരീസ് പട്ടണത്തില്‍ നടന്നുവരുന്ന കാലാവസ്ഥ സമ്മേളനത്തെക്കുറിച്ചു പരാമര്‍ശിക്കവെയാണ് ഇതു പറഞ്ഞത്.

    എപ്രകാരമുള്ളൊരു ലോകമാണ് നമ്മള്‍ നമുക്കു ശേഷം വരുന്ന തലമുറയ്ക്ക്, വളര്‍ന്നു വരുന്ന കുഞ്ഞുങ്ങള്‍ക്ക് കൈമാറാന്‍ അഭിലഷിക്കുന്നത് എന്ന് താന്‍ ലൗദാത്തൊ സി -   അങ്ങേയ്ക്ക് സ്തുതി    എന്ന  തന്‍റെ ചാക്രികലേഖനത്തില്‍ ഉന്നയിച്ചിരിക്കുന്ന ചോദ്യം ആവര്‍ത്തിച്ച പാപ്പാ  മാനാവാന്തസ്സ് പൂവിടുന്നതിന്, കാലാവസ്ഥമാറ്റം തടയുകയും ദാരിദ്ര്യത്തെ നേരിടുകയും ചെയ്യുകയെന്നത് കൈകോര്‍ത്തു നീങ്ങണമെന്ന്  ഉദ്ബോധിപ്പിച്ചു








All the contents on this site are copyrighted ©.