2015-12-08 20:25:00

ജൂബിലിയാരംഭത്തില്‍ മുന്‍പാപ്പാ ബനഡിക്ടിന്‍റെ അനുഗ്രഹസാന്നിദ്ധ്യം


പാപ്പാ ഫ്രാന്‍സിസിന്‍റെ മുഖ്യകാര്‍മ്മികത്വത്തില്‍ അര്‍പ്പിക്കപ്പെട്ട അമലോത്ഭവ മോഹത്സവത്തിന്‍റെ ദിവ്യബലിയര്‍പ്പണത്തോടെയാണ് ആഗോളസഭയിലെ ജൂബിലിവര്‍ഷത്തിന് തുടക്കമായത്. ഡിസംബര്‍ 8-ാം തിയതി വിശുദ്ധപത്രോസിന്‍റെ വിശാലമായ ചത്വരത്തിലെ പ്രത്യേക ബലിവേദിയോടും ചേര്‍ന്നായിരുന്നു തിരുക്കര്‍മ്മങ്ങള്‍.  ബലിവേദിയില്‍ത്തന്നെ, അല്പം മാറിയെങ്കിലും മുന്‍പാപ്പാ ബനഡിക്ട് 16-ാമന്‍റെ സന്നിദ്ധ്യം അനുഗ്രഹദായകമായിരുന്നു.

എഴുപിതനായിരത്തിലേറെ ലോകത്തിന്‍റെ നാനാഭാഗത്തുമുള്ള വിശ്വാസികള്‍ ജൂബിലിവത്സരാരംഭത്തിനായി കാത്തുനിന്നു.

ദിവ്യബലിക്കുശേഷം ബസിലിക്കയുടെ ഉമ്മറത്തേയ്ക്ക് പാപ്പാ ഫ്രാന്‍സിസും മറ്റു കാര്‍മ്മികരും ജൂബിലകവാടത്തിലേയ്ക്ക് നീങ്ങി. വിശുദ്ധവാതില്‍ തട്ടിക്കൊണ്ട്, പാപ്പാ അത് തള്ളിത്തുറന്നു. മഹാദേവലയത്തില്‍ പ്രവേശിച്ച പാപ്പാ ഫ്രാന്‍സിസ് നമ്രശിരസ്ക്കനായിനിന്ന് ഏതാനും നിമിഷങ്ങള്‍ മൗനമായി പ്രാര്‍ത്ഥിച്ചു.

വിശുദ്ധകവാടത്തിലൂടെ പ്രവേശിച്ചത് മുന്‍പാപ്പാ ബനഡിക്ട് 16-ാമനായിരുന്നു. അപ്പസ്തോലിക അരമനയുടെ പ്രീഫെക്ട്, ആര്‍ച്ചുബിഷപ്പ് ജോര്‍ജ്ജ് ജാന്‍സ്വെയിന്‍റെ സഹായത്തോടെയാണ് പാപ്പാ ബനഡിക്ട് ജൂബിലകവാടം കടന്ന്, ബസിലിക്കയില്‍ പ്രവേശിച്ചു പ്രാര്‍ത്ഥിച്ചു.

ബസിലിക്കയിലേയ്ക്ക് പാപ്പാ ബെനഡിക്ട് കടന്നതും പാപ്പാ ഫ്രാന്‍സിസ് അടുത്തുവന്ന് ആശ്ലേഷിച്ച് അഭിവാദ്യംചെയ്തു. ഏതാനും വാക്കുകളും രഹസ്യമായി ഇരുവരും കൈമാറി. ഹ്രസ്വമായ സൗഹൃദ സംഭാഷണത്തിനുശേഷം പാപ്പാ ഫ്രാന്‍സിസ് ബസിലിക്കയില്‍ പ്രവേശിച്ചു. കര്‍മ്മങ്ങള്‍ തുടര്‍ന്നും.








All the contents on this site are copyrighted ©.