2015-12-05 13:17:00

സമര്‍പ്പിതര്‍ ധ്യാനാത്മകമാനം ജീവിക്കുക


     അനുദിനജീവിതവ്യഗ്രതകള്‍ക്കിടയിലും ധ്യാനാത്മകമാനം ജീവിക്കാന്‍ സമര്‍പ്പിതര്‍ വിളിക്കപ്പെട്ടിരിക്കുന്നുവെന്ന് സമര്‍പ്പിതജീവിതസ്ഥാപനങ്ങള്‍ക്കും അപ്പസ്തോലികജീവി തസമൂഹങ്ങള്‍ക്കുമായുള്ള സംഘം.

ഈ സംഘം സമര്‍പ്പിതര്‍ക്കായി പ്രസീദ്ധീകരിച്ച മൂന്നാമത്തെ കത്തിലാണ് ഈ ക്ഷണം ഉള്ളത്.    

ധ്യാനിക്കൂ എന്നതാണ് ഈ കത്തിന്‍റെ ശീര്‍ഷകം.

നരകുലത്തെയും സൃഷ്ടിയെയും ദൈവത്തിന്‍റെ നയനങ്ങളിലൂടെ വീക്ഷിക്കാന്‍ ഒരുവനെ പ്രാപ്തനാക്കുന്ന ദൈവവുമായുള്ള അപരിത്യാജ്യമായ ബന്ധംവീണ്ടും കണ്ടെ ത്തേണ്ടതിന് സമര്‍പ്പിതര്‍ ധ്യാനാത്മക മാനം ജീവിക്കേണ്ടത് ആവശ്യമാണെന്ന് ഈ കത്തിനെ അധികരിച്ചു വെള്ളിയാഴ്ച(04/12/15) പുറപ്പെടുവിച്ച പത്രക്കുറിപ്പില്‍ സമ ര്‍പ്പിതജീവിതസ്ഥാപനങ്ങള്‍ക്കും അപ്പസ്തോലികജീവിതസമൂഹങ്ങള്‍ക്കുമായുള്ള സംഘം വ്യക്തമാക്കുന്നു.

ആനദിക്കൂ, ജാഗരൂകരായിരിക്കൂ എന്നീ ശീര്‍ഷകങ്ങളില്‍ യഥാക്രമം 2 കത്തുകള്‍ സമര്‍പ്പിതര്‍ക്കായി ഈ സംഘം പുറപ്പെടുവിച്ചിരുന്നു.

ഇവയുടെ തുടര്‍ച്ചയായ ധ്യാനിക്കൂ എന്ന ശീര്‍ഷകത്തിലുള്ള പുതിയ കത്തിന്‍റെ  ഔപചാരിക പ്രകാശനം ഈ മാസം, അതായത്, ഡിസമ്പര്‍ 16-ന് റോമിലെ ഉര്‍ബ നിയാന പൊന്തിഫിക്കല്‍ സര്‍വ്വകലാശാലയില്‍ നടക്കും.








All the contents on this site are copyrighted ©.