2015-12-05 06:33:00

സന്നദ്ധസേവനം രചനാത്മകതയെ പരിപോഷിപ്പിക്കുന്നു


    സന്നദ്ധസേവനം, നമ്മെ ഏറ്റവും കൂടുതല്‍ ആവശ്യമുള്ളവരുമായി നമ്മളെ ബന്ധിപ്പിക്കുന്നുവെന്ന് ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറിജനനറല്‍ ബാന്‍ കി മൂണ്‍.

     അനുവര്‍ഷം ഡിസമ്പര്‍ 5-ന് സന്നദ്ധസേവകര്‍ക്കായുള്ള ലോക ദിനം ആചരിക്കപ്പെടുന്ന പശ്ചാത്തലത്തില്‍ ഇക്കൊല്ലത്തെ ഈ ദിനാചരണത്തിനായി നല്കിയ സന്ദേശ ത്തിലാണ് അദ്ദേഹം ഇതു പറഞ്ഞിരിക്കുന്നത്.

     സന്നദ്ധസേവനം രചനാത്മകതയെ പരിപോഷിപ്പിക്കുകയും നമ്മു‌ടെ ആവേശങ്ങ ളില്‍ നിന്ന് കരുത്താര്‍ജ്ജിക്കുകയും ചെയ്യുന്നു വെന്നും ഐക്യരാഷ്ട്രസഭയുടെ മേധാവി യായ ബന്‍ കി മൂണ്‍ പറയുന്നു.     അത് അതിരുകളെയും മതങ്ങളെയും ഭിന്ന സംസ്ക്കാര ങ്ങളെയും ഉല്ലംഘിക്കുന്ന ആഗോള പ്രതിഭാസമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

     ഭദ്രതയാര്‍ന്നൊരു ലോകവും സകലര്‍ക്കും ഔന്നത്യമാര്‍ന്ന ജീവിതവും കെട്ടിപ്പടുക്കുന്നതിന് സന്നദ്ധസേവനത്തിന്‍റെ ശക്തി പരമാവധി പ്രയോജനപ്പെടുത്താന്‍ ബാന്‍ കി മൂണ്‍ ഏല്ലാവരെയും ക്ഷണിക്കുകയും ചെയ്യുന്നു.

     1985 ഡിസമ്പര്‍ 17 നാണ് ഐക്യരാഷ്ട്രസംഘടനയുടെ പൊതുസഭ ഡിസമ്പര്‍ 5 സന്നദ്ധസേവകര്‍ക്കായുള്ള ദിനമായി പ്രാഖ്യാപിച്ചത്.

     ലോകം മാറുന്നു, നീയോ? സന്നദ്ധസേവകാ ! എ​ന്നതാണ് ഇക്കൊല്ലം ഈ ദിനാചരണത്തിന്‍റെ വിചിന്തന പ്രമേയം. 








All the contents on this site are copyrighted ©.