2015-12-05 13:03:00

കരുണയുടെ ജൂബിലിയുടെ പൊരുള്‍ പാവങ്ങളോടുള്ള കരുണാര്‍ദ്രകരുതല്‍


     കരുണയുടെ ജൂബിലിയുടെ അര്‍ത്ഥം നിര്‍ദ്ധനരുടെയും ഏറ്റം താഴെക്കിടയിലായവരുടെയും ജീവിതത്തില്‍ പരീക്ഷണവിധേയരായവരുടെയും കാര്യത്തിലുള്ള കരുണാര്‍ദ്രമായ കരുതലാണെന്ന് മാര്‍പ്പാപ്പാ.

     പരിശുദ്ധസിംഹാസനത്തിന്‍റെ വാര്‍ത്താകാര്യാലയത്തിന്‍റെ ഉപാദ്ധ്യാക്ഷന്മാരില്‍, ഒരാളും, ഈ വാര്‍ത്താകാര്യാലയത്തില്‍ മാദ്ധ്യമപ്രവര്‍ത്തകര്‍ക്ക് പ്രത്യേക അനുമതി-അംഗീകാരങ്ങള്‍ നല്കുന്നതിന്‍റെ ചുമതലവഹിക്കുകയും ചെയ്യുന്ന ആഞ്ചെലൊ ഷേത്സൊ (ANGELO SCELZO) ഇറ്റാലിയന്‍ ഭാഷയില്‍ രചിച്ച “ IL GIUBILEO, LA MISERICORDIA, FRANCESCO “  അതായ്ത, ജൂബിലിയും കരുണയും ഫ്രാന്‍സിസും  എന്ന ശീര്‍ഷകത്തിലുള്ള ഗ്രനഥത്തിന്‍റെ വെള്ളിയാഴ്ച(04/12/15) റോമില്‍ നടന്ന പ്രകാശനത്തോടനുബന്ധിച്ച് ഗ്രന്ഥകര്‍ത്താവിനയച്ച ആശംസാസന്ദേശത്തിലാണ് ഫ്രാന്‍സിസ് പാപ്പാ ഈ അര്‍ത്ഥ വിശദീകരണം നല്കിയിരിക്കുന്നത്.

     വത്തിക്കാന്‍ സംസ്ഥാന കാര്യദര്‍ശി കര്‍ദ്ദിനാള്‍ പീയെത്രൊ പരോളിന്‍ ആണ് പുസ്തകം പ്രകാശനം ചെയ്തത്.








All the contents on this site are copyrighted ©.