2015-12-05 13:11:00

ഭൂമിയെ സുന്ദരമായ പൊതുഭവനമായി കാത്തുപരിപാലിക്കുക


      നമ്മുടെ ഭൂമിയെ സുന്ദരമായ പൊതുഭവനമായി കാത്തുപരിപാലിക്കുന്നതിന് സംവാദത്തിന്‍റെയും പ്രവര്‍ത്തനത്തിന്‍റെയും വാതില്‍ തുറന്നിടാന്‍ നീതിസമാധാനകാര്യ ങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ സമിതിയുടെ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ പീറ്റര്‍ കൊദ്വൊ അപ്പിയ ടര്‍ക്സണ്‍ (Peter Kodwo Appiah Turkson) ആഹ്വാനം ചെയ്യുന്നു.

     ഇംഗ്ലണ്ടിലെയും വെയില്‍സിലെയും കത്തോലിക്കസഭയുടെ ഔദ്യോഗിക ഉപവി പ്രവര്‍ത്തന സംഘടനയായ കാഫോദ് (CAFOD) വെള്ളിയാഴ്ച (04/12/15) പോള്‍ ആറാമന്‍ പാപ്പായുടെ സ്മരണാര്‍ത്ഥം സംഘടിപ്പിച്ച ഒരു പ്രഭാഷണ പരിപാ‌ടിയില്‍ സംസാരി ക്കുകയായിരുന്നു അദ്ദേഹം.

     തന്‍റെ സഭാഭരണകാലത്ത് നവീകരണത്തിന്‍റെ വാതിലുകള്‍ പോള്‍ ആറാമന്‍ പാപ്പാ തുറന്നിട്ടത് അനുസമരിച്ചുകൊണ്ട് കര്‍ദ്ദിനാള്‍ ടര്‍ക്സണ്‍,  പാരീസില്‍ കാലാ വസ്ഥമാറ്റത്തെ അധികരിച്ചു നടക്കുന്ന COP 21 സമ്മേളനുവുമായി ബന്ധപ്പെടുത്തി, സകല സൃഷ്ടിയുടെയും പരിപാലനം നമ്മുടെ പൊതു ഭവനത്തിലേക്കുള്ള വാതിലാണെന്ന് സമര്‍ത്ഥിച്ചു.

     കാലാവസ്ഥമാറ്റം, പരിസ്ഥിതിമലിനീകരണം തുടങ്ങിയവ സകലരെയും ദോഷകര മായി ബാധിക്കുന്നതിനാല്‍ ഇന്നത്തെയും നാളത്തെയും തലമുറകള്‍ക്കിടയില്‍ നീതി സന്ദിഗ്ദാവസ്ഥയിലായിരിക്കയാണെന്ന വസ്തുത ചൂണ്ടിക്കാട്ടിയ അദ്ദേഹം സകലരും നയനങ്ങളും മനസ്സും ഹൃദയവും തുറക്കുന്നതിന് ഇത് നമ്മെ ക്ഷണിക്കുക്കുന്നുവെന്ന് ഓര്‍മ്മിപ്പിച്ചു.

 
All the contents on this site are copyrighted ©.