2015-12-04 14:19:00

പാപ്പാ വത്തിക്കാന്‍റെ സാമ്പത്തിക സമിതിയുമായി സംവദിച്ചു


    പരിശുദ്ധസിംഹാസനത്തിന്‍റെ സാമ്പത്തിക സമിതിക്ക് മാര്‍പ്പാപ്പാ പ്രോത്സാഹനം പകരുന്നു.

     വ്യാഴാഴ്ച( 03/12/15) ഉച്ചതിരിഞ്ഞ് ഈ സമിതിയുടെ സമ്മേളനത്തില്‍ പങ്കെടുത്ത ഫ്രാന്‍സിസ് പാപ്പാ തന്‍റെ ഈ ഭാഗഭാഗിത്വത്തിന്‍റെ ഉദ്ദേശ്യം സമിതിക്ക് നേരിട്ട് പ്രചോദനം പകരുകയും നന്ദി പറയുകയുമായിരുന്നുവെന്ന് വ്യക്തമാക്കിയെന്ന് പരിശുദ്ധസിംഹാസനത്തിന്‍റെ വാര്‍ത്താക്കുറിപ്പ് വെളിപ്പെടുത്തി.‌

     പരിശുദ്ധസിംഹാസനത്തിന്‍റെ സാമ്പത്തികവും ഭരണപരവുമായ കാര്യങ്ങളുടെ പരിശോധനയില്‍ ഈ സമിതിക്കുള്ള സുപ്രധാന പങ്ക് പാപ്പാ കൃതജ്ഞതാപൂര്‍വ്വം അനു സ്മരിച്ചു.
All the contents on this site are copyrighted ©.