2015-12-01 15:37:00

ദരിദ്രര്‍ക്കായി അനുകമ്പയുടെ വാതിലുകള്‍ തുറക്കുക


കരുണയുടെ ജുബിലി വര്‍ഷത്തോടനുബന്ധിച്ച് ദരിദ്രര്‍ക്കായി അനുകമ്പയുടെ വാതിലുകള്‍ തുറക്കണമെന്ന് അഭിപ്രായപ്പെടുന്നു കര്‍ദ്ദിനാള്‍ ടാഗ്ള. ഡിസംബര്‍ ഒന്നാം തിയതി വത്തിക്കാന്‍ റേഡിയോയ്ക്കനുവദിച്ച അഭിമുഖത്തിലാണ് മനിലയിലെ ആര്‍ച്ചുബിഷപ്പും കാരിത്താസ് ഇന്‍റര്‍നാഷനല്‍ സംഘടയുടെ പ്രസിഡന്‍റുമായ കര്‍ദ്ദിനാള്‍ ലൂയിസ് അന്‍റോണിയോ ടഗ്ള ഇപ്രകാരം അഭിപ്രായം പ്രകടിപ്പിച്ചത്.

വിശുദ്ധവത്സരം ആസന്നമാകുന്ന വേളയില്‍ മാനസാന്തരവും കരുണയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ചോദ്യത്തിന് തന്‍റെ ചിന്തകള്‍ പങ്കുവയ്ക്കുകയായിരുന്നു അദ്ദേഹം. ദൈവികകാരുണ്യം ഒരു ദാനമാണെന്നും നമ്മുടെ പ്രത്യുത്തരം ആവശ്യമുള്ള ദാനമാണതെന്നും ദൈവിക കാരുണ്യത്തോടുള്ള നമ്മുടെ ഉത്തരവാദിത്തമാണ്, പ്രതികരണമാണ് മാനസാന്തരമെന്നും അദ്ദേഹം വ്യക്തമാക്കി.

വിശുദ്ധവാതിലുകള്‍ വത്തിക്കാനിലെ സെന്‍റ് പീറ്റേര്‍സ് ബസിലിക്കയിലും മറ്റു പ്രധാന ബസിലിക്കകളിലും തുറക്കുന്നതു മാത്രമല്ല പാപ്പാ ഫ്രാന്‍സിസ് ഉദ്ദേശിക്കുന്നത്. അതോടൊപ്പം എല്ലാ കമ്മ്യുണിറ്റികളിലും പാവങ്ങള്‍ക്കായി അനുകമ്പയുടെ വാതിലുകള്‍ തുറക്കണമെന്നും പാപ്പാ ആഗ്രഹിക്കുന്നുവെന്ന് ഈ അഭിമുഖത്തില്‍ അദ്ദേഹം ചൂണ്ടിക്കാട്ടി.   

സി. രഞ്ചന
All the contents on this site are copyrighted ©.