2015-11-28 13:44:00

പാപ്പാ കുടിയേറ്റത്തെക്കുറിച്ച്


     മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്തവിധം ശക്തമായ ഒരു കുടിയേറ്റപ്രതിഭാസത്തിലേക്ക് മാര്‍പ്പാപ്പാ തന്‍റെ ട്വിറ്റര്‍ അനുയായികളുടെ ശ്രദ്ധ ക്ഷണിക്കുന്നു.

     തന്‍റെ പതിനൊന്നാം വിദേശ അപ്പസ്തോലിക പര്യടനത്തിന്‍റെ വേദികളായ മൂന്നു രാജ്യങ്ങളില്‍ ആദ്യത്തെതായ കെനിയ സന്ദര്‍ശിച്ചതിനുശേഷം വെള്ളിയാഴ്ച (27/11/15) ഉഗാണ്ടായില്‍ എത്തിയ ഫ്രാന്‍സിസ് പാപ്പാ അന്നു കുറിച്ചിട്ട ട്വിറ്റര്‍ സന്ദശത്തിലാണ് ഇതെക്കുറിച്ചു പരാമര്‍ശിച്ചിരിക്കുന്നത്.

പാപ്പായുടെ ആ ട്വിറ്റര്‍ സന്ദേശം ഇപ്രകാരമാണ്:

     മുമ്പൊരിക്കലുമുണ്ടായിട്ടിലാത്ത തരത്തിലുള്ള ഒരു കുടിയേറ്റ നീക്കമാണ് ലോകം ദര്‍ശിക്കുന്നത്. അഭയാര്‍ത്ഥികളെ സ്വികരിക്കുന്നതില്‍ ഉഗാണ്ട കാണിക്കുന്ന ഉദാരതയ്ക്ക് നന്ദി.








All the contents on this site are copyrighted ©.