2015-11-16 13:59:00

സേവനമാകണം ക്രൈസ്തവരുടെ തിരഞ്ഞെടുപ്പ് - പാപ്പാ


    കര്‍ത്താവില്‍ സമന്വിത വൈവിധ്യത്തിന്‍റെ അനുഗ്രഹത്തിനായി പ്രാര്‍ത്ഥി ക്കാന്‍ മാര്‍പ്പാപ്പാ ഇവഞ്ചേലിക്കല്‍ ലൂതറന്‍ സമൂഹത്തെയും കത്തോലിക്കാ വിശ്വാസികളെയും ക്ഷണിക്കുന്നു.

     ഞായറാഴ്ച(15/11/15) വൈകുന്നേരം റോമിലെ ഇവഞ്ചേലിക്കല്‍ ലൂതറന്‍ സമൂഹത്തെ സന്ദര്‍ശിച്ച അവസരത്തില്‍ അവരെ സംബോധനചെയ്യുകയായിരുന്നു ഫ്രാന്‍സിസ് പാപ്പാ.

     ഗതകാലത്ത് ഇവഞ്ചേലിക്കല്‍ ലൂതറന്‍ അനുയായികള്‍ക്കും കത്തോലിക്കാ വിശ്വാസികള്‍ക്കും ഇടയില്‍ സംഭവിച്ചുപോയ പീഢനങ്ങള്‍ക്കും ഇടര്‍ച്ചകള്‍ക്കും പിളര്‍പ്പുകള്‍ക്കും പരസ്പരം മാപ്പപേക്ഷിക്കേണ്ടതിന്‍റെ ആവശ്യകത പാപ്പാ തദ്ദവ സരത്തില്‍ ചൂണ്ടിക്കാട്ടി.

     യേശുവിന്‍റെ ജീവിതത്തിന്‍റെ സവിശേഷതയായ സേവനത്തിന്‍റെ ശൈലിയെക്കു റിച്ചു സൂചിപ്പിച്ച പാപ്പാ യേശുവിനെ അനുഗമിച്ച ജനങ്ങളോടുള്ള  അവിടത്തെ  സ്നേഹവപൂര്‍ണ്ണമായ പെരുമാറ്റരീതിയും, തെറ്റുചെയ്തവരെ സ്നേഹത്തോടെ തിരുത്തുന്ന ശൈലിയുമെല്ലാം സുവിശേഷസംഭവങ്ങളെ ആധാരമാക്കി വിവരിച്ചു.

     സുവിശേഷത്തിന്‍റെ കേന്ദ്രസ്ഥാനത്തു നില്ക്കുന്ന ദാരിദ്ര്യത്തെപ്പറ്റി പരാമര്‍ശിച്ച പാപ്പാ സേവനമായിരിക്കണം നമ്മുടെ തിര‍‍ഞ്ഞെടുപ്പെന്ന് ഉദ്ബോധിപ്പിച്ചു.








All the contents on this site are copyrighted ©.