2015-11-14 15:59:00

പാരീസിലെ ഭീകരാക്രമണത്തില്‍ പാപ്പായുടെ അനുശോചന സന്ദേശം


പാരീസിലെ ഭീകരാക്രമണത്തില്‍ അനുശോചനമറിയിച്ചുകൊണ്ട് പാപ്പാ ടെലഗ്രാം അയച്ചു.

നിരവധി പേരുടെ മരണത്തിനിടയാക്കുകയും പരുക്കേല്‍പിക്കുകയും ചെയ്ത ഈ ആക്രമണത്തില്‍ വേദനിക്കുന്നവര്‍ക്കും ഫ്രാന്‍സിലെ ജനതയ്ക്കും തന്‍റെ പ്രാര്‍ത്ഥനൈക്യവും സമാശ്വാസവും അറിയിക്കുന്നതാണ് വത്തിക്കാന്‍ സംസ്ഥാന കാര്യദര്‍ശി കര്‍ദ്ദിനാള്‍ പിയത്രോ പരോലിന്‍ ഒപ്പിട്ടയച്ച ഈ സന്ദേശം.

അക്രമം ഒന്നിനും പരിഹാരമല്ലെന്നും സമാധാനത്തിനും ഐക്യദാര്‍ഢ്യത്തിനുമുള്ള പ്രചോദനങ്ങള്‍ക്കായി ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നുവെന്നും ഫ്രാന്‍സിലെ ജനങ്ങളെല്ലാ്രല്ലാവര്‍ക്കും രമല്ലെന്നും സമാധാനത്തിനും ഐക്യദാര്‍ഢ്യത്തിനുമുള്ള പ്രചോദനങ്ങള്‍ക്കായി ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നുവെന്നും അവര്‍ക്കും പ്രത്യേകിച്ച് ഇതില്‍ വേദനിക്കുന്ന കുടുംബങ്ങള്‍ക്കും ധാരാളമായ ദൈവാനുഗ്രഹം യാചിക്കുന്നുവെന്നും ഈ സന്ദേശത്തിലൂടെ പാപ്പാ അറിയിച്ചു. 








All the contents on this site are copyrighted ©.