2015-11-10 16:00:00

അലംഭാവം നിറഞ്ഞവരാകാതെ തുറവിയുള്ളവരാകുക


അലംഭാവം നിറഞ്ഞവരാകാതെ  തുറവിയുള്ളവരും ക്രിസ്തുവിനെ കണ്ടുമുട്ടിയ സന്തോഷം പങ്കുവയ്ക്കുന്നവരുമാകണമെന്ന് പ്രാത്തോയിലെ ജനങ്ങളോട് പാപ്പാ അഭ്യര്‍ത്ഥിച്ചു.

നവംബര്‍ 10-ാം തിയതി, ഇറ്റലിയിലെ ചരിത്രമനോഹരമായതും സിറ്റി ഓഫ് മേരി എന്നറിയപ്പെടുന്നതുമായ പ്രാത്തോ നഗര സന്ദര്‍ശന വേളയില്‍, ലോകത്തിലെ വിവിധഭാഗങ്ങളില്‍ നിന്ന് വന്ന് അവിടെ ജോലിചെയ്യുന്നവരുടെ യോഗത്തിലാണ് പാപ്പാ ഇപ്രകാരം പറഞ്ഞത്.

അലംഭാവത്തില്‍ അടഞ്ഞുകൂടിയിരിക്കുന്നവരാകാതെ തുറവിയുള്ളവരും ക്രിസ്തുവിനെ കണ്ടുമുട്ടിയ സന്തോഷം പങ്കുവയ്ക്കുന്നവരും അവന്‍റെ വഴികളില്‍ നടക്കാന്‍ മുതിരുന്നവരുമാകണമെന്ന് അനുസ്മരിപ്പിച്ചു. പരിശുദ്ധ അമ്മയുടെ മാതൃകരങ്ങളാലുള്ള സംരക്ഷണത്തിലും സ്വീകരണത്തിലും അവര്‍ ഭാഗ്യമുള്ളവരാണെന്നും അമ്മയുടെ അരപ്പട്ടയുടെ തിരുശേഷിപ്പ് അവര്‍ക്ക് കാവലുണ്ടെന്നത് ഒരനുഗ്രഹമാണെന്നും പാപ്പാ ചൂണ്ടിക്കാട്ടി.

ഉത്തരവാദിത്തവും സാഹസങ്ങളും ഇല്ലാതെ വിശ്വാസമൊന്നില്ലെന്നും അതിനാല്‍ ജനങ്ങളുടെ ഇടയിലേയ്ക്കിറങ്ങി പ്രവര്‍ത്തിക്കണമെന്നും ഒരു നവീകരിക്കപ്പെട്ട മിഷനറി അഭിനിവേശം നമ്മിലുണ്ടാവാന്‍ യേശു ആഗ്രഹിക്കുന്നുവെന്നും തന്‍റെ സന്ദേശത്തില്‍ പാപ്പാ ഊന്നിപ്പറഞ്ഞു. ജോലിസ്ഥലങ്ങളിലെ അഴിമതിയ്ക്കും ചൂഷണത്തിനുമെതിരെ പോരാടാന്‍ തന്നോടൊപ്പം ചേരണമെന്നും പാപ്പാ അവരോടഭ്യര്‍ത്ഥിച്ചു. 








All the contents on this site are copyrighted ©.