2015-11-05 18:41:00

ആത്മീയസൗന്ദര്യം വളര്‍ത്തുന്ന പാപ്പാ ഫ്രാന്‍സിസിന്‍റെ ഇടയസന്ദര്‍ശനം പ്രാത്തോയിലേയ്ക്കും ഫ്ലോറന്‍സിലേയ്ക്കും


ഇറ്റലിയുടെ സാംസ്ക്കാരിക പിള്ളത്തൊട്ടിലിലേയ്ക്കൊരു ഇടയസന്ദര്‍ശനം !

ക്രിസ്തുവില്‍ കേന്ദ്രീകൃതമായ നവമാനവികതയാണ് പാപ്പാ ഫ്രാന്‍സിസിന്‍റെ പ്രാത്തോ-ഫ്ളോറന്‍സ് ഏകദിന ഇടയസന്ദര്‍ശനത്തിന്‍റെ വിഷയമെന്ന്, ഫ്ലോറന്‍സ് അതിരൂപതാദ്ധ്യക്ഷന്‍, കര്‍ദ്ദിനാള്‍ ജുസേപ്പേ ബതോരി പ്രസ്താവിച്ചു. നവംബര്‍ 10-ാം തിയതി ചൊവ്വാഴ്ചയാണ് പാപ്പാ പ്രാത്തോ-ഫ്ളോറന്‍സ് ഇടയസന്ദര്‍ശനം നടത്തുന്നത്.

ഫ്ലോറന്‍സില്‍ സമ്മേളിക്കുന്ന ഇറ്റലിയുടെ 5-ാമത് ദേശീയ കത്തോലിക്കാ സമ്മേളനത്തെ കേന്ദ്രീകരിച്ചാണ് പാപ്പായുടെ സന്ദര്‍ശനമെങ്കിലും ടസ്ക്കണി പ്രവിശ്യയിലെ ജനങ്ങളുടെ മറ്റു പരിപാടികളിലും പാപ്പാ പങ്കെടുക്കുമെന്ന് കര്‍ദ്ദിനാള്‍ ബതോരി വ്യക്തമാക്കി.

ഇറ്റലിയുടെ സാസ്ക്കാരിക പിള്ളത്തൊട്ടലാണ് ഫ്ലോറന്‍സെന്നും, മനുഷ്യരുടെ പരസ്പര ഐക്യത്തിലൂടെയും സാഹോദര്യത്തിലൂടെയും ദൈവിക മനോഹാരിതയുടെ പ്രതിഫലനം അവിടെ ദൃഷ്യമാണ്. ഭൂമിശാസ്ത്രപരമായി മാത്രമല്ല, സമൂഹത്തിനും ജനജീവിതത്തിലും ഇനിയും ഒരാത്മീയ സൗന്ദര്യം വളര്‍ത്താന്‍ പാപ്പാ ഫ്രാന്‍സിസിന്‍റെ പിതൃസാന്നിദ്ധ്യം സഹായകമാകുമെന്നും കര്‍ദ്ദിനാള്‍ ബതോരി അഭിമുഖത്തില്‍ പ്രസ്താവിച്ചു. 








All the contents on this site are copyrighted ©.