2015-11-03 15:59:00

സിറിയയിലും ഇറാക്കിലും സമാധാനം പുനസ്ഥാപിക്കുന്നതിനായി നയതന്ത്രപരമായ പരിഹാരമുണ്ടാവണം


സിറിയയിലും ഇറാക്കിലും സമാധാനം പുനസ്ഥാപിക്കുന്നതിനായി നയതന്ത്രപരമായ പരിഹാരമുണ്ടാവണമെന്ന് ലെബനോണിലെ സിറിയന്‍ കത്തോലിക്കാ മെത്രാന്മാര്‍ അഭ്യര്‍ത്ഥിച്ചു.

അന്ത്യോക്ക്യായിലെ പാത്രീയാര്‍ക്കീസ് ഇഗ്നാസ് യൂസിഫ് യൂനെന്‍ മൂന്നാമന്‍റെ അദ്ധ്യക്ഷതയില്‍ ലെബനോണില്‍ നവംമ്പര്‍ 2-ന് നടന്ന, വാര്‍ഷിക സിനഡുസമാപനത്തിലാണ് അവര്‍ ഈ അഭ്യര്‍ത്ഥന നടത്തിയത്. സിറിയെയും ഇറാക്കിനെയും സമാധാനത്തിലെയ്ക്ക് കൊണ്ടുവരുന്നതിനായി നയതന്ത്രപരമായ പരിഹാരങ്ങളുണ്ടാവണമെന്ന്, അവര്‍ ഈ പ്രസ്താവനയില്‍ ഊന്നിപ്പറഞ്ഞു.

ഇസ്ലാമിക രാജ്യങ്ങളിലെ യുദ്ധ പ്രവര്‍ത്തനത്തിലേര്‍പ്പെട്ടിരിക്കുന്നവര്‍ നശിപ്പിച്ചതും പരിവര്‍ത്തനം ചെയ്തതുമായ ക്രൈസ്തവ ആരാധനാലയങ്ങള്‍, സിമത്തേരികള്‍, സാംസാകാരിക പുരാവസ്‌തുശാസ്‌ത്ര സംബന്ധിയായ പൈതൃകങ്ങള്‍, മൊണാസ്ട്രികള്‍ എന്നിവയെക്കുറിച്ച് അവര്‍ ഈ പ്രസ്താവനയില്‍ ശക്തമായി വിമര്‍ശിക്കുകയും ചെയ്തു.








All the contents on this site are copyrighted ©.