2015-11-03 15:49:00

വത്തിക്കാന്‍ സി ടി വി-യ്ക്ക് പ്രത്യേക അംഗീകാരം


സാറ്റലൈറ്റ് ടെലിവിഷനുകളുടെ ഏറ്റവും നല്ല രീതിയിലുള്ള വിനിയോഗത്തിനാണ് CTV യ്ക്ക് പ്രത്യേക അംഗീകാരം ലഭിച്ചത്.

കത്തോലിക്കാ സഭയുടെ ചരിത്രപരമായ സംഭവങ്ങള്‍ അല്‍ട്രാ Ultra HD ചിത്രങ്ങളിലൂടെ ആശയവിനിമയം നടത്തിയതിനാണ് യൂറോപ്പ്യന്‍ ടെലസാറ്റ് ടിവി അവാര്‍ഡ്സ്, വത്തിക്കാന്‍ ടെലിവിഷന്‍ സെന്‍റര്‍, CTV യ്ക്ക്, ഈ അംഗീകാരം നല്‍കിയത്.

പ്രഗല്‍ഭരും വിനീതരുമായ CTV പ്രോഫഷനല്‍ ടീമിനുള്ളതാണ് ഈ അവാര്‍ഡെന്ന് കമ്മ്യൂണിക്കേഷന്‍ കാര്യാലയത്തിന്‍റെ പ്രീഫെക്ടും എഡിറ്റോറിയല്‍ ഡിറക്ടറുമായ മോണ്‍സിഞ്ഞോര്‍ ഡാരിയോ എഡ്വാര്‍ദോ വിഗനൊ പറഞ്ഞു.

കാപട്യമില്ലാത്ത, സമാധാനപ്രിയനായ പാപ്പാ ഫ്രാന്‍സിസിനെ ലോകം അംഗീകരിക്കുന്നുവെന്നും അത് അനവധിയാളുകള്‍ക്ക് നവ പ്രതീക്ഷയ്ക്ക് വക നല്‍കുന്നുവെന്നും അദ്ദേഹം സൂചിപ്പിച്ചു. 








All the contents on this site are copyrighted ©.