2015-10-31 16:35:00

വേള്‍ഡ് എക്സ്പോ 2015-ലെ പരിശുദ്ധസിംഹാസനത്തിന്‍റെ പവില്യന്‍


ഒക്ടോബര്‍ 31-ന് അവസാനിച്ച വേള്‍ഡ് എക്സ്പോ 2015-ലെ പരിശുദ്ധസിംഹാസനത്തിന്‍റെ പവില്യന്‍ വഴി ഒരു ലക്ഷത്തി അന്‍പതിനായിരം യൂറോ സമാഹരിച്ചെന്ന് സാംസ്കാരിക കാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സില്‍

മെയ് 1 മുതല്‍  ഒക്ടോബര്‍ 31 വരെയായിരുന്നു ഇറ്റലിയിലെ മിലാനില്‍ വേള്‍ഡ് എക്സ്പോ 2015 നടന്നത്.  ആഗോള വിശപ്പും ആത്മീയ സാംസ്കാരിക ഭക്ഷണവും എന്ന വിഷയത്തോടെയുണ്ടായിരുന്ന പരിശുദ്ധസിംഹാസനത്തിന്‍റെ പവില്യന്‍  അജപാലന ചുമതലയോടു കൂടിയുള്ളതായിരുന്നുവെന്ന് കൗണ്‍സില്‍ പ്രസിഡന്‍റ് കര്‍ദ്ദിനാള്‍ ജന്‍ഫ്രാങ്കോ റവാസി പറഞ്ഞു. ജോര്‍ദ്ദാനിലെ അഭയാര്‍ത്ഥികളെയും സ്ഥലം മാറ്റപ്പെട്ട വ്യക്തികളെയും സഹായിക്കുന്നതിനായി സന്ദര്‍ശകരുടെ ചെറുതും വലുതുമായ സംഭാവനകളിലൂടെ പാപ്പായ്ക്ക് സമര്‍പ്പിച്ചിരിക്കുന്നതാണ് ഈ ധനസമാഹാരം. 








All the contents on this site are copyrighted ©.