2015-10-30 18:03:00

‘ജീവിതാനന്ദചിന്തകള്‍’ പാപ്പായുടെ പുതിയ പുസ്തകം


പാപ്പാ ഫ്രാന്‍സിസിന്‍റെ സുവിശേഷ ചിന്തകളുടെ പുസ്തകം "La felicità si impara ogni giorno”-  അനുദിന ജീവിതാനന്ദ ചിന്തകള്‍ പുറത്തിറങ്ങി.

പേപ്പല്‍ വസതി സാന്താ മാര്‍ത്തയിലെ കപ്പേളയില്‍ പാപ്പാ ഫ്രാന്‍സിസ് അര്‍പ്പിക്കുന്ന ദിവ്യബലിമദ്ധ്യേയുള്ള വചനചിന്തകളു‌ടെ ശേഖരത്തിന്‍റെ രണ്ടാം വാല്യമാണ് ഒക്ടോബര്‍ 29-ാം തിയതി വ്യാഴാഴ്ച റോമില്‍ പ്രകാശനംചെയ്യപ്പെട്ടത്.  2014 മാര്‍ച്ച് മുതല്‍ 2015 ജൂണ്‍വരെയുള്ള ദിവസങ്ങളില്‍ അര്‍പ്പിക്കപ്പെട്ടിട്ടുള്ള ദിവ്യബലിമദ്ധ്യേ പങ്കുവച്ച സുവിശേഷചിന്തകളാണ് റോമിലെ റിസ്സോളി മുദ്രണാലയം പുറത്തുകൊണ്ടുവരുന്ന "La felicità si impara ogni giorno”,  അനുദിന ജീവിതാനന്ദ ചിന്തകള്‍’ എന്ന ഇറ്റാലിയന്‍ ഗ്രന്ഥമെന്ന് അതിന്‍റെ പത്രാധിപര്‍ ഫാദര്‍ സ്പദാരോ വത്തിക്കാന്‍ റോഡിയോയ്ക്കു നല്കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി.

ആഴമായ ദൈവശാസ്ത്ര ചിന്തകള്‍ അജപാലനാത്മകമായി അവതരിപ്പിച്ചുകൊണ്ട്, ദൈവത്തോട് അടുക്കുവാനും വ്യത്യസ്തമായി അവിടുത്തെ മനസ്സിലാക്കുവാനുമുള്ള നവമായ മാര്‍ഗ്ഗങ്ങള്‍ വെട്ടിത്തെളിയിക്കുന്ന അന്യൂനമായ സുവിശേഷചിന്തകളാണ് പാപ്പാ ബര്‍ഗോളിയോ നല്‍കുന്നതെന്ന് ഫാദര്‍ സ്പദാരോ വ്യക്തിമാക്കി.

പാപ്പാ ഫ്രാന്‍സിസിന്‍റെ സഭാശുശ്രൂഷാ കാലത്തെ മൂലവാക്കായ ‘കാരുണ്യം’ ദൈവവുമായുള്ള ഉള്‍ചേരലിന്‍റെ ആത്മബന്ധമാണെന്നും, അനുരജ്ഞനം, നിയമനടപടിയല്ല, വ്യക്തിജീവിതത്തില്‍ ദൈവത്തിന്‍റെ ഇടപെടലുമാണെന്ന് അനുദിനമുള്ള വചനചിന്തകളിലൂടെ വെളിപ്പെട്ടു കിട്ടുമെന്നും ഫാദര്‍ സ്പദാരോ അഭിമുഖത്തില്‍ വിശദീകരിച്ചു.

Demy 1/8 size-ല്‍ 486 പേജുകളുള്ള ഗ്രന്ഥത്തിന് ഏകദേശം 1200 രൂപയാണ് വില.








All the contents on this site are copyrighted ©.