2015-10-30 18:51:00

കത്തോലിക്കാ വിദ്യാഭ്യാസത്തിന്‍റെ മേന്മയ്ക്കൊരു ഫൗണ്ടേഷന്‍


കത്തോലിക്കാ വിദ്യാഭ്യാസത്തിന്‍റെ സാംസ്ക്കാരിക ശാസ്ത്രീയ മാനങ്ങള്‍ നിലനിര്‍ത്തുവാനുള്ള സ്ഥാപനത്തിന് (the Foundation Gravissimum Educationis) അംഗീകാരം പുറപ്പെടുവിച്ച ഔദ്യോഗിക രേഖയില്‍ ഒക്ടോബര്‍ 28-ാം തിയതി വ്യാഴാഴ്ച പാപ്പാ ഫ്രാന്‍സിസ് ഒപ്പുവച്ചു.

വിദ്യാഭ്യാസ കാര്യങ്ങളെക്കുറിച്ചുള്ള രണ്ടാം വത്തിക്കാന്‍ സൂനഹദോസിന്‍റെ പ്രമാണരേഖയാണ് Gravissimum Educationis. കത്തോലിക്കാ വിദ്യാഭ്യാസത്തിനുള്ള ശരിയായ മര്‍ഗ്ഗരേഖകള്‍ നല്കുന്ന പ്രമാണരേഖയുടെ 50-ാം വാര്‍ഷികം ആചരിച്ചുകൊണ്ട് വിദ്യാഭ്യാസകാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ Congregation for Education അഭ്യര്‍ത്ഥന അംഗീകരിച്ചുകൊണ്ടാണ് Scientific and Cultural Educational Foundation സ്ഥാപനത്തിന് രേഖാമൂലം പാപ്പാ അംഗീകാരം നല്കിയത്.

ശരിയായ വിദ്യാഭ്യാസത്തിന് മനുഷ്യരുടെ ഇടയിലുള്ള  പ്രാധാന്യവും പ്രസക്തിയും കണക്കിലെടുത്തുകൊണ്ടും, എങ്ങനെ അതിലൂടെ രക്ഷയുടെ രഹസ്യങ്ങള്‍ മനുഷ്യരുടെ ഇടയില്‍ പ്രഘോഷിക്കാമെന്നും, ക്രിസ്തുവില്‍ സകലതും പുനരാവിഷ്ക്കരിക്കാമെന്നും പാപ്പാ കത്തില്‍ പരമാര്‍ശിക്കുന്നുണ്ട്. ഈ ലക്ഷൃപ്രാപ്തിക്കു മാത്രമായുള്ള Foundation Gravissimum Educationis സ്ഥാപനം വത്തിക്കാന്‍ സിറ്റിയില്‍ തുടങ്ങുന്നതിനുള്ള അംഗീകാരവും അനുമതിയും പാപ്പാ മൂലരേഖയിലൂടെ വെളിപ്പെടുത്തി.

 

വത്തിക്കാന്‍റെ ഭരണക്രമത്തിലും സഭയുടെ കാനോനിക നിയമത്തിന്‍റെ വെളിച്ചത്തിലുമായിരിക്കണം പ്രസ്ഥാനം മുന്നോട്ടു കൊണ്ടുപോകേണ്ടതെന്നും പാപ്പാ കത്തിലൂടെ താക്കീതു നല്‍കുന്നുണ്ട്.








All the contents on this site are copyrighted ©.