2015-10-28 18:08:00

ഭൂമികുലുക്കത്തില്‍ പെട്ടവര്‍ക്ക് പാപ്പായുടെ സാന്ത്വനസന്ദേശം


പാക്കിസ്ഥാനിലും അഫ്ഗാനിസ്ഥാനിലും ഇന്ത്യയുടെ കാശ്മീര്‍ അതിര്‍ത്തിയിലുമായി ഒക്ടോബര്‍ 26-ാം തിയതി തിങ്കളാഴ്ചയുണ്ടായ ഭൂമികുലുക്കത്തിന്‍റെ കെടുതിയില്‍പ്പെട്ടവര്‍ക്കാണ് പാപ്പാ സന്ദേശമയച്ചത്.

പാക്കിസ്ഥാനിലെ വത്തിക്കാന്‍റെ സ്ഥാനപതി, ആര്‍ച്ചുബിഷപ്പ് ഗലേബ് ബെയ്ഡര്‍വഴിയാണ് മരണമടഞ്ഞവരുടെ ബന്ധുമിത്രാദികള്‍ക്ക് അനുശോചനവും, മുറിപ്പെട്ട് വേദനക്കുന്നവര്‍‍ക്ക് സാന്ത്വനവും സന്ദേശത്തിലൂടെ പാപ്പാ അറിയിച്ചത്. കെടുതിയില്‍പ്പെട്ടവര്‍ക്ക് അടിയന്തിരസഹായം എത്തിച്ചുകൊടുക്കുവാനും, അവരെ തുണയ്ക്കാന്‍ കഠിദ്ധ്വാനം ചെയ്യുകയും ചെയ്യുന്ന സന്നദ്ധസേവകര്‍ക്കും സമൂഹ്യസേവകര്‍ക്കും പ്രാര്‍ത്ഥനനേരുകയും പാപ്പാ അവരെ ആശീര്‍വ്വദിക്കുകയും ചെയ്തു.

വടക്കു കിഴക്കന്‍ പാക്കിസ്ഥാന്‍ അതിര്‍ത്തിയിലുണ്ടായ ഭൂമികുലുക്കം 300-ലേറെ പേരുടെ ജീവന്‍ അപഹരിച്ചതായും, ആയിരങ്ങളെ മുറിപ്പെടുത്തുകയും ഭവന രഹിതരാക്കുകയും ചെയ്തതായും പാക്കിസ്ഥാന്‍റെ ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

7.5 റിക്ടര്‍ സ്കെയില്‍ ശക്തിയില്‍ പാക്കിസ്ഥാന്‍ അഫ്ഗാന്‍ ഇന്ത്യാ അതിര്‍ത്തികളില്‍ ആഞ്ഞടിച്ച ഭൂമികുലുക്കത്തില്‍ ഉണ്ടായ കെടുതികള്‍ ഇനിയും പുര്‍ണ്ണമായി വിലിയിരുത്തപ്പെട്ടിട്ടില്ലെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ പറയുന്നത്.

പാക്കിസ്ഥാന്‍റെയും അഫ്ഗാനിസ്ഥാന്‍റെയും മലംപ്രദേശമായ അതിര്‍ത്തികളിലെ ഗ്രാമങ്ങളും, ഇന്ത്യയുടെ കാശ്മീര്‍ മേഖലയിലുമായുണ്ടായ കെടുതിയില്‍ ക്ലേശിക്കുന്നത് അധികവും സാധാരണക്കാരായ ജനങ്ങളാണെന്നും വാര്‍ത്താ ഏജെന്‍സികള്‍ സ്ഥിരീകരിച്ചു. 2005-ല്‍ പാക്കിസ്ഥാനിലുണ്ടായ ഭീകരമായ ഭൂമികുലുക്കത്തില്‍ 80,000-ല്‍ ഏറെ പേര്‍ മരണമടയുകയും മുപ്പതു ലക്ഷത്തോളംപേര്‍ ഭവനരഹിതരാക്കപ്പെടുകയും ചെയ്തിട്ടുണ്ട്.

 








All the contents on this site are copyrighted ©.