2015-10-26 16:54:00

ജിപ്‌സികളുടെ ലോകവ്യാപക തീർത്ഥാടക സംഘം വത്തിക്കാനില്‍


ജിപ്‌സികള്‍ അഥവാ സഞ്ചാരജീവിതം നയിക്കുന്നവരുടെ ലോകവ്യാപക തീർത്ഥാടനത്തില്‍ പങ്കെടുക്കുന്നവരുമായി, സമാപനദിവസമായ ഒക്ടോബര്‍ 26-ന്, വത്തിക്കാനിലെ പോള്‍ ആറാമന്‍ ഓഡിറ്റോറിയത്തില്‍ വച്ച് പാപ്പാ കൂടിക്കാഴ്ച നടത്തി.

കുടിയേറ്റക്കാരുടെയും യാത്രികരുടെയും അജപാലനശ്രദ്ധയ്ക്കായുള്ള പൊന്തിഫിക്കല്‍ സമിതിയാണ് ഇത് സംഘടിപ്പിച്ചത്. ജിപ്‌സികളായവരുടെ ആഴമായ വിശ്വാസവും ആദ്ധ്യാത്മിക വളര്‍ച്ചയും വഴി, അവരുടെ ഇടയില്‍ നിന്ന് വൈദിക സന്യാസജീവിതത്തിലേയ്ക്ക് ദൈവവിളികള്‍ കൂടുതലായി ഉണ്ടാകാന്‍ ഇടയായി എന്നു പാപ്പാ അഭിനന്ദിച്ചു.

പോള്‍ ആറാമന്‍ മാര്‍പാപ്പാ റോമിലെ അവരുടെ പൊമെസീയ എന്ന സ്ഥലത്തെ ക്യാമ്പ് സന്ദര്‍ശിച്ചതിന്‍റെ അന്പതാം വാര്‍ഷികത്തോട് അനുബന്ധിച്ചായിരുന്നു ഈ സമ്മേളനം നടന്നത്. അവരെ സ്നേഹിക്കുന്ന, വിലമതിക്കുന്ന, പിന്താങ്ങുന്ന ഒരാള്‍ ഇവിടെയുണ്ടെന്ന്, അന്ന് പോള്‍ ആറാമന്‍ മാര്‍പാപ്പാ അവരോടു പറഞ്ഞ വാക്കുകളെ അനുസ്മരിച്ചുകൊണ്ട് പാപ്പാ ഫ്രാന്‍സിസ് സുവിശേഷവത്ക്കരണത്തിലും മറ്റു മേഖലകളിലും അവരുടെ ഇടയില്‍ ഉണ്ടായ എല്ലാ  മാറ്റങ്ങളെയും   അഭിവൃദ്ധികളെയും പാപ്പാ അംഗീകരിച്ചു.








All the contents on this site are copyrighted ©.