2015-10-24 13:17:00

മെത്രാന്മാരുടെ സിനഡു സമ്മേളനം സമാപനത്തിലേക്ക്.


മെത്രാന്മാരുടെ സിനഡിന്‍റെ പതിനാലാം സാധാരണ പൊതുസമ്മേളനത്തിന് ഞായറാഴ്ച രാവിലെ വത്തിക്കാനില്‍ സമാപനമാകും.

 വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍  പ്രാദേശികസമയം രാവിലെ 10 മണിക്ക്, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 2.30-ന് സിനഡുപിതാക്കന്മാര്‍ സഹകാര്‍മ്മികരായും ഫ്രാന്‍സിസ് പാപ്പാ മുഖ്യകാര്‍മ്മികനായും അര്‍പ്പിക്കപ്പെടുന്ന സാഘോഷമായ സമൂഹബലിയോടുകൂടിയായിരിക്കും സിനഡുസമ്മേളനത്തിന് തിരശ്ശീല വീഴുക.

ഈ മാസം നലാം തിയതി ആരംഭിച്ച ഈ സിനഡിന്‍റെ മുഖ്യ ചര്‍ച്ചാപ്രമേയം സഭയിലും സമകാലീന ലോകത്തിലും കുടുംബത്തിന്‍റെ വിളിയും ദൗത്യവുമായി രുന്നു.

ഈ സിനഡുസമ്മേളനത്തിന്‍റെ അവസാനത്തെതായിരുന്ന പതിനേഴും പതി നെട്ടും  പൊതുയോഗങ്ങള്‍ (GENERAL CONGREGATIONS) ഫ്രാന്‍സിസ് പാപ്പായുടെ സാന്നിധ്യത്തില്‍, സിനഡിന്‍റെ ഉപാന്ത്യദിനമായിരുന്ന ശനിയാഴ്ച രാവിലെയും വൈകുന്നേരവുമായി നടന്നു.

മൂന്നാഴ്ച നീണ്ട സിനഡുസമ്മേളനത്തിന്‍റെ പഠനപരിചിന്തനചര്‍ച്ചകളുടെ ഫലമായ തീരുമാനങ്ങളും പ്രായോഗികനിര്‍ദ്ദേശങ്ങളുമുള്‍ക്കൊള്ളുന്ന വിപുലീകൃത അന്തിമരേഖ ശനിയാഴ്ച രാവിലെ പതിനേഴാം പൊതുയോഗത്തില്‍ വായിക്കപ്പെട്ടു.

     ഈ രേഖയെ സംബന്ധിച്ച വോട്ടെടുപ്പും TE DEUM, അഥവാ, കൃതജ്ഞതാ പ്രകാശന സ്തോത്രഗീതാലാപനവും ആയിരുന്നു ഉച്ചതിരിഞ്ഞ് പതിനെട്ടാമത്തെ പൊതു യോഗത്തില്‍ ഉള്‍പ്പെടുത്തിയിരുന്നത്.








All the contents on this site are copyrighted ©.