2015-10-23 15:23:00

മിശ്രവിവാഹിതര്‍ കൂടുതല്‍ അജപാലന ശ്രദ്ധയര്‍ഹിക്കുന്നു.


       മിശ്രവിവാഹം ഏഷ്യയിലെ സഭയെ സംബന്ധിച്ചിടത്തോളം കൂടുതല്‍ അജപാലന ശ്രദ്ധയര്‍ഹിക്കുന്ന ഒരു വിഷയമാണെന്ന് ബോംബെ അതിരൂപതയുടെ ആര്‍ച്ചുബിഷപ്പ് കര്‍ദ്ദിനാള്‍ ഒസ്വാള്‍ഡ് ഗ്രേഷ്യസ്.

     വത്തിക്കാനില്‍, മെത്രാന്മാരുടെ സിനഡിന്‍റെ പതിനാലാം സാധാരണ പൊതു സമ്മേളനത്തില്‍ സംബന്ധിക്കുന്ന അദ്ദേഹം വത്തിക്കാന്‍ റേഡിയോയ്ക്കനുവദിച്ച അഭിമുഖത്തിലാണ് കുടുംബസംബന്ധിയായ സുപ്രധാന വിഷയങ്ങളില്‍ മിശ്രവി വാഹത്തിലേര്‍പ്പെട്ടവരുടെ അജപാലനത്തില്‍ സഭ സവിശേഷ ശ്രദ്ധപതിക്കേണ്ടതിന്‍റെ പ്രാധാന്യം ചൂണ്ടിക്കാട്ടിയത്.

     ഭാരതത്തില്‍ ക്രൈസ്തവര്‍ അക്രൈസ്തവരുമായി വിവാഹബന്ധത്തിലേര്‍പ്പെ  ടുന്നതിന്‍റെ ഒരു കണക്കു നോക്കുകയാണെങ്കില്‍ അത് 25 ശതമാനം വരുമെന്ന് കര്‍ദ്ദിനാള്‍ ഗ്രേഷ്യസ് വെളിപ്പെടുത്തി. വ്യത്യസ്ത മതാനുയായികളായ, ഭിന്ന സംസ്ക്കാരങ്ങളില്‍പ്പെട്ട, വ്യത്യസ്ത ഭാഷാക്കാരായ രണ്ടു പേര്‍ തമ്മില്‍ വിവാ ഹിതരാകുമ്പോള്‍ അവരുടെ കുടുംബത്തിന്‍റെ ഐക്യം എങ്ങനെ നിലനിറു ത്താനാകും എന്നു ചിന്തിക്കേണ്ടതുണ്ടെന്നും ജനങ്ങള്‍ക്ക് ക്രിസ്തുവിന്‍റെ കരുണ സംലഭ്യമാക്കുകയാണ് നമ്മുടെ കടമയെന്നും അദ്ദേഹം പറഞ്ഞു.








All the contents on this site are copyrighted ©.