2015-10-22 14:51:00

മെത്രാന്മാരുടെ സിനഡ് സമാപന ദിനങ്ങളിലൂടെ


       മെത്രാന്മാരുടെ സിനഡിന്‍റെ പതിനാലാം സാധാരണസമ്മേളനത്തിന്‍റെ പതി നഞ്ചാം പൊതുയോഗം (GENERAL CONGREGATION) വ്യാഴാഴ്ച (22/10/15) ഉച്ചതിരിഞ്ഞ് വത്തിക്കാനില്‍ നടന്നു.

     ഈ ഞായാറാഴ്ച (25/10/15) സമാപിക്കുന്ന ഈ സിനഡിന്‍റെ ചര്‍ച്ചകളില്‍ നിന്നുരുത്തിരിഞ്ഞ നിഗമനങ്ങളും നിര്‍ദ്ദേശങ്ങളുമെല്ലാം ഉള്‍ക്കൊള്ളിച്ചുകൊണ്ടു തയ്യാറാക്കുന്ന അന്തിമരേഖയുടെ കരടുരൂപം ഈ യോഗത്തില്‍ അവതരിപ്പി ക്കപ്പെടുകയും സിനഡു പിതാക്കന്മാര്‍ക്ക് നല്‍കപ്പെടുകയും ചെയ്തു.

     വെള്ളിയാഴ്ച (23/10/15) നടക്കുന്ന പതിനാറാം പൊതുയോഗത്തില്‍ ഈ നക്കലിനെക്കുറിച്ചുള്ള അഭിപ്രായം സിനഡുപിതാക്കന്മാര്‍ വ്യക്തമാക്കുകയും നിരീക്ഷണങ്ങള്‍ എഴുതിനല്കുകയും ചെയ്യും.

     അടുത്തദിവസം അതായത് ശനിയാഴ്ച(24/10/15) പതിനേഴാം പൊതുയോഗ ത്തില്‍ അന്തിമരേഖ പൊതുവായി പാരായണം ചെയ്യപ്പെടും. അന്നുച്ചതിരിഞ്ഞ് പതിനെട്ടാമത്തെ പൊതുയോഗത്തില്‍ ഈ രേഖയെ അധികരിച്ചുള്ള വോട്ടെടുപ്പു നടക്കുകയും TE DEUM, അഥവാ, കൃതജ്ഞതാപ്രകാശനസ്തോത്രഗീതം ആലപിക്കപ്പെടുകയും ചെയ്യും.

     സഭയിലും സമകാലീനലോകത്തിലും കുടുംബത്തിനുള്ള വിളിയെയും ദൗത്യത്തെയും കുറിച്ച് ഒക്ടോബര്‍ 4 മുതല്‍ ചര്‍ച്ചചെയ്ത മെത്രാന്മാരുടെ സിന ഡിന്‍റെ പതിനാലാം സാധാരണ പൊതുസമ്മേളനത്തിന് ഞായറാഴ്ച രാവിലെ വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ സിനഡുപിതാക്കന്മാര്‍ സഹകാര്‍മ്മികരായും ഫ്രാന്‍സിസ് പാപ്പാ മുഖ്യകാര്‍മ്മികനായും അര്‍പ്പിക്കുന്ന സാഘോഷമായ സമൂഹബലിയോടുകൂടി തിരശ്ശീല വീഴും.

     








All the contents on this site are copyrighted ©.