2015-10-21 13:41:00

വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ കുടുബത്തിന്‍റെ പാപ്പാ.


വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ കുടുബത്തിന്‍റെ പാപ്പായാണെന്ന് ഫ്രാന്‍സിസ് പാപ്പാ വിശേഷിപ്പിക്കുന്നു.

ഒക്ടോബര്‍ 22-ന് തിരുസഭ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായുടെ ഓര്‍മ്മയാചരിക്കുന്നത്, ബുധനാഴ്ച(21/10/15) വത്തിക്കാനില്‍ അനുവദിച്ച  പ്രതിവാര പൊതുകൂടിക്കാഴ്ചാവേളയില്‍ പങ്കെടുത്തവരില്‍ ഈ വിശുദ്ധന്‍റെ ജന്മാനാടായ  പോളണ്ടില്‍ നിന്നെത്തിയിരുന്നവരെ പ്രത്യേകം സംബോധന ചെയ്യവെ, അനുസ്മരിച്ച  പാപ്പാ താന്‍ കുടുംബത്തെ അധികരിച്ചു നടത്തിയ പ്രഭാഷ ണത്തിന്‍റെ പശ്ചാത്തലത്തില്‍ ആണ് ഇതു പറഞ്ഞത്.

വിശുദ്ധ രണ്ടാം ജോണ്‍പോള്‍മാര്‍പ്പാപ്പായുടെ  ജീവിത സാക്ഷ്യം യുവതയുടെ ജീവിതയാത്രയ്ക്ക് മാതൃകയാകട്ടെയെന്നും ആ വിശുദ്ധന്‍ പഠിപ്പിച്ചതുപോലെ സഹനത്തിന്‍റെ കുരിശുകള്‍  രോഗികള്‍ ആനന്ദത്തോടെ സംവഹിക്കണമെന്നും തങ്ങളുടെ പുതിയ കുടുംബത്തില്‍ ഒരി ക്കലും സ്നേഹത്തിന്‍റെ അഭാവം ഉണ്ടാകാതിരിക്കുന്നതിന് നവദമ്പതികള്‍ ആ വിശുദ്ധന്‍റെ മാദ്ധ്യസ്ഥ്യം തേടണമെന്നും ഫ്രാന്‍സിസ് പാപ്പാ പൊതുകൂടിക്കാഴ്ചാപരിപാടിയുടെ അവസാനം  യുവജനങ്ങളെയും രോഗികളയും നവദമ്പതി കളെയും പ്രത്യേകം സംബോധനചയ്ത അവസരത്തില്‍ പറഞ്ഞു . 








All the contents on this site are copyrighted ©.