2015-10-20 16:26:00

നൂറുകണക്കിന് അഭയാര്‍ത്ഥികള്‍ അതിദാരുണമായ സാഹചര്യങ്ങളെ നേരിടുന്നു


ക്രൊയേഷ്യ സ്ലോവേനിയ രാജ്യാതിർത്തിയിൽ ഉപേക്ഷിക്കപ്പെട്ട നൂറുകണക്കിന് അഭയാര്‍ത്ഥികള്‍ അതിദാരുണമായ സാഹചര്യങ്ങളെ നേരിടുന്നുവെന്ന്, അന്തര്‍ദേശീയ മനുഷ്യാവകാശ സംരക്ഷണത്തിനായുള്ള ആമ്നെസ്റ്റി അന്താരാഷ്ട്ര സംഘടന റിപ്പോര്‍ട്ട് ചെയ്യുന്നു.

രണ്ടുരാജ്യങ്ങളിലേയ്ക്കും പ്രവേശനം നിഷേധിച്ചുകൊണ്ട്, മനുഷ്യത്വപരമായ ഒരു സഹായവും അഭയവും ഇല്ലാതെ പുറംതള്ളപ്പെട്ട ഈ ക്ലേശിക്കുന്നവരില്‍ നൂറിലേറെ കുട്ടികളും ഒരു മാസം വരെ പ്രായമുള്ള ശിശുക്കളും ഉള്‍പ്പെടുന്നു. മനുഷ്യാവകാശ സംരക്ഷണത്തെ കരുതി യൂറോപ്യന്‍ രാജ്യങ്ങള്‍ ഇക്കാര്യത്തില്‍ പരിഹാരം ക​ണ്ടെത്തണമെന്ന് അഭ്യര്‍ത്ഥിക്കുന്നു ആമ്നെസ്റ്റി അന്താരാഷ്ട്ര സംഘടന.  








All the contents on this site are copyrighted ©.