2015-10-16 15:33:00

പാപ്പാ പാര്‍പ്പിട രഹിതര്‍ക്കായുള്ള ശയനശാല കരുണാദാനത്തില്‍


 ദാനധര്‍മ്മാദികാര്യങ്ങള്‍ക്കായുള്ള അപ്പസ്തോലിക കാര്യാലയം, ELEMOSINERIA APOSTOLICA,  അടുത്തയിടെ, വത്തിക്കാനുടുത്ത് തുറന്ന പാര്‍പ്പിടരഹിതര്‍ക്ക് അന്തിയുറങ്ങുന്നതിനുള്ള ഭവനം പാപ്പാ വ്യാഴാഴ്ച(15/10/15) സന്ദര്‍ശിച്ചു.

ഫ്രാന്‍സിസ് പാപ്പായുടെ അപ്രതീക്ഷിത സന്ദര്‍നമായിരുന്നു ഇത്. മെത്രാന്മാരുടെ സിനഡു സമ്മേളനത്തിന്‍റെ വ്യാഴാഴ്ചത്തെ പരിപാടികളുടെ അവ സാനം പ്രാദോശികസമയം വൈകുന്നേരം 7 മണിയോടെയാണ് പാപ്പാ അവിടെ എത്തിയത്.

ഈ അനൗപചാരിക സന്ദര്‍ശനം 30 മിനിറ്റോളം ദീര്‍ഘിച്ചു. അവിടെ അന്തിയുറങ്ങുന്ന 30 പേര്‍ തദ്ദവസരത്തില്‍ സന്നിഹിതരായിരുന്നു.

കരുണാദാനം എന്നു പേരിട്ടിരിക്കുന്ന ഈ ശയനശാല അഗതികള്‍ക്കായി നല്കിയിരിക്കുന്നത് ഈശോസഭയാണ്. 








All the contents on this site are copyrighted ©.