2015-10-13 09:56:00

പരിസ്ഥിതി പരിപാലനാഭാവം ഗുരുതര പ്രകൃതിക്ഷോഭ നിദാനം


മനുഷ്യന്‍ പരിസ്ഥിതിപരിപാലനത്തില്‍ വരുത്തുന്ന വീഴ്ചമൂലം  പ്രകൃതി ദുരന്തങ്ങളുടെ ഫലങ്ങള്‍ പലപ്പോഴും കൂടുതല്‍ ഗുരുതരങ്ങളായി ഭവിക്കുന്നുവെന്ന വസ്തുത പാപ്പാ ചൂണ്ടിക്കാട്ടുന്നു.

വത്തിക്കാനില്‍ ഞായറാഴ്ച  മദ്ധ്യാഹ്ന പ്രാര്‍ത്ഥനനയിച്ച ഫ്രാന്‍സിസ് പാപ്പാ ഒക്ടോബര്‍ 13 ന്  ആചരിക്കപ്പെടുന്ന പ്രകൃതിദുരന്ത ലഘൂകരണ അന്താരാഷ്ട്ര ദിനത്തെക്കുറിച്ച് പരാമര്‍ശിക്കവെയാണ് ഈ യാഥാര്‍ത്ഥ്യത്തിലേക്ക് വിരല്‍ ചൂണ്ടിയത്.

നമ്മുടെ പൊതുഭവനത്തെ സംരക്ഷിക്കാനും പ്രകൃതി ദുരന്തങ്ങള്‍ കുറയ്ക്കുന്നതായ ആഗോള പ്രാദേശികതലങ്ങളിലുള്ള സംസ്ക്കാരം പരിപോഷിപ്പിക്കാനും, ആധുനികവും പരമ്പരാഗതവുമായ അറിവുകള്‍ സമന്വയിപ്പിച്ചുകൊണ്ടും കൂടുതല്‍ വേധ്യരായ ജനവിഭാഗത്തിന് പ്രത്യേക പരിഗണന നല്കിക്കൊണ്ടും ശ്രമിക്കുന്ന സകലരോ‌ടുമൊപ്പം താനും ചേരുന്നുവെന്നും പാപ്പാ  തദ്ദവസരത്തില്‍ പറഞ്ഞു.








All the contents on this site are copyrighted ©.