2015-10-03 15:16:00

ലോക പാര്‍പ്പിട ദിനാചരണം


    പാവപ്പെട്ടവരെയും വേധ്യരായ പൗരന്മാരെയും സംബന്ധിച്ചിടത്തോളം പൊതുസ്ഥലങ്ങള്‍ നിര്‍ണ്ണായകങ്ങളാണെന്ന് ഐക്യരാഷ്ട്രസഭയുടെ, UNO യുടെ സെക്ര ട്ടറി ജനറല്‍ ബാന്‍ കി മൂണ്‍.

     ഇക്കൊല്ലത്തെ ലോക പാര്‍പ്പിട ദിനാചരണത്തിനായി നല്കിയ സന്ദേശത്തി ലാണ് അദ്ദേഹം ഇതു പറ‍ഞ്ഞിരിക്കന്നത്.

     പൊതുസ്ഥലങ്ങള്‍ സകലര്‍ക്കും എന്നതാണ് ഇക്കൊല്ലത്തെ ഈ ദിനാചരണ ത്തിന്‍റെ ആദര്‍ശ പ്രമേയം.

     ഉന്നത നിലവാരമുള്ള പൊതുസ്ഥലങ്ങള്‍ ജനങ്ങളുടെ പരസ്പരവിനിമയ ത്തിനും, സഹകരണത്തിനും, പൊതുജീവിതത്തിലുള്ള ഭാഗഭാഗിത്വത്തിനും പ്രചോ ദനം പകുരന്നുവെന്ന് യു എന്‍ മേധാവി ബാന്‍ കി മൂണ്‍ പറയുന്നു.

     എ​ക്വദോറിന്‍റെ തലസ്ഥാനമായ ക്വിറ്റോയില്‍ 2016 ഒക്ടോബറില്‍ നടക്കാന്‍ പോകുന്ന മൂന്നാം പാര്‍പ്പി‍ട സമ്മേളനം ത്വരിത ഗതിയിലുള്ള നഗരവത്ക്കരണം ഉയര്‍ത്തുന്ന വെല്ലുവിളികള്‍ക്കുള്ള പരിഹാരമാര്‍ഗ്ഗളെക്കുറിച്ചു ചിന്തിക്കുന്നതിന് അവസരമേകുമെന്നും അദ്ദേഹം തന്‍റെ സന്ദേശത്തില്‍ പറയുന്നു.

     1995 മുതല്‍ ഐക്യരാഷ്ട്രസഭയുടെ ആഭി മുഖ്യത്തില്‍ ഒക്ടോബര്‍ മാസത്തിലെ ആദ്യ തിങ്കളാഴ്ചയാണ് ലോക പാര്‍പ്പി‌ട ദിനം ആചരിക്കപ്പെടുന്നത്.

     








All the contents on this site are copyrighted ©.