2015-10-02 15:20:00

സഭ ഏറ്റം ബലഹീനരുടെ സ്വരം- ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പില്‍


     അനീതികളെയും നിസംഗതയെയും അപലപിക്കുകയും ഐക്യദാര്‍ഢ്യം പരി പോഷിപ്പിക്കുകയും ചെയ്തുകൊണ്ട് അന്താരാഷ്ട്രസമൂഹത്തിനുമുന്നില്‍ സഭ ഏറ്റം ബലഹീനരുടെ സ്വരമായിത്തീരുന്നുവെന്ന് കുടിയേറ്റക്കാരുടെയും യാത്രികരുടെയും അജപാലനശ്രദ്ധയ്ക്കായുള്ള പൊന്തിഫിക്കല്‍ സമിതിയുടെ കാര്യദര്‍ശി ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പില്‍.

     2016 ജനുവരി 17ന് ആഗോളസഭാതലത്തില്‍ ആചരിക്കപ്പെടുന്ന അഭയാര്‍ത്ഥി കള്‍ക്കും കുടിയേറ്റക്കാര്‍ക്കും വേണ്ടിയുള്ള നൂറ്റിരണ്ടാം ലോകദിനത്തിനായി ഫ്രാന്‍സിസ് പാപ്പാ നല്കിയ സന്ദേശത്തിന്‍റെ വ്യാഴാഴ്ച(01/10/15) വത്തിക്കാനില്‍ നടന്ന പ്രകാശനച്ചടങ്ങിലാണ് അദ്ദേഹം കുടിയേറ്റപ്രതിഭാസത്തെ നേരിടുന്നതിന് സഭയുടെ ഭാഗത്തുനിന്നുള്ള രചനാത്മകസമീപനങ്ങളെക്കുറിച്ച് പരാമര്‍ശിച്ചത്.

     സഭ അഭയാര്‍ത്ഥകിള്‍ക്കും കുടിയേറ്റക്കാര്‍ക്കും വേണ്ടി ഇടവകകളും സമര്‍ പ്പിതജീവിതസമൂഹങ്ങളും, പ്രസ്ഥാനങ്ങളും സംഘടനകളും വഴി നിശബ്ദമായി നടത്തുന്ന സമൂര്‍ത്ത സേവനങ്ങളെക്കുറിച്ചും ബിഷപ്പ് കളത്തിപ്പറമ്പില്‍ പരാമര്‍ശിച്ചു.

     കുടിയേറ്റ പ്രതിഭാസത്തെ നേരിടേണ്ടത് ക്രിസ്തുസ്നേഹത്താലാണെന്നും സുവിശേഷമേകുന്ന ഉത്തരം കരുണയാണെന്നും പാപ്പാ തന്‍റെ സന്ദേശത്തില്‍ അടിവരിയിട്ടു പറയുന്നതും അദ്ദേഹം അനുസ്മരിച്ചു.

     ഐക്യരാഷ്ട്രസഭയുടെ ഒരുസംഘടനയായ അഭയാര്‍ത്ഥികള്‍ക്കായുള്ള ഉന്നത സമതി UNHCR  ഇക്കൊല്ലം ജനുവരിയില്‍ വെളിപ്പെടുത്തിയ 2014ലെ കണക്കനു സരിച്ചു ലോകത്തിലെ അഭയാര്‍ത്ഥികളുടെ സംഖ്യ 46 കോടി 30 ലക്ഷം വരും. കുടിയേറ്റത്തിനിടയില്‍ ഇക്കൊല്ലം ജീവന്‍പൊലിഞ്ഞവരുടെ സംഖ്യ സെപ്റ്റംബര്‍ 25 വരെയുള്ള കണക്കനുസരിച്ച് 3900ത്തിലേറെയാണ്. ഇവരില്‍ 2900 ത്തിനടുത്താ ളുകള്‍ മരണമടഞ്ഞത് മദ്ധ്യധരണ്യാഴിയില്‍വച്ചാണ്.

 








All the contents on this site are copyrighted ©.