2015-10-02 11:36:00

വീരോചിത പുണ്യങ്ങള്‍ പാപ്പാ ഫ്രാന്‍സിസ് അംഗീകരിച്ചു പന്ത്രണ്ടുപേര്‍ ധന്യപദത്തിലേയ്ക്ക്


ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍നിന്നുമുള്ള 12 ദൈവദാസരുടെ വീരോചിതപുണ്യങ്ങള്‍ പാപ്പാ ഫ്രാന്‍സിസ് അംഗീകരിച്ചു. ആഗോള സഭയിലെ പുതിയ ധന്യാത്മാക്കളുടെ പേരുകള്‍ ഡ്രിക്രിയിലൂടെ വത്തിക്കാന്‍ പ്രസിദ്ധപ്പെടുത്തി.

2 ദൈവദാസിമാരുടെയും, 5 ദൈവദാസരുടെയും, 5 രക്തസാക്ഷികളുടെയും വീരോചിതപുണ്യങ്ങള്‍ അംഗീകരിച്ചുകൊണ്ടാണ്  വിശുദ്ധരുടെ കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍റെ കാര്യാലയം ഒക്ടോബര്‍ 1-ാം തിയതി വ്യാഴാഴ്ച ഡിക്രി പ്രസിദ്ധപ്പെടുത്തിയത്. ഇറ്റലി, സ്പെയിന്‍, ജര്‍മ്മനി, പോളണ്ട്, മെക്സിക്കോ എന്നീ രാജ്യക്കാരാണ് ധന്യപദത്തിലേയ്ക്ക് ഉയര്‍ത്തപ്പെട്ട സഭയിലെ പുണ്യാത്മാക്കള്‍.

വിശുദ്ധരുടെ കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തലവന്‍ കര്‍ദ്ദിനാള്‍ ആഞ്ചലോ അമാത്തോ പാപ്പായുമായി ഒക്ടോബര്‍ 1-ാം തിയതി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷമാണ് സഭയിലെ ധന്യാത്മാക്കളുടെ പേരുവിവരം വത്തിക്കാന്‍ പ്രസിദ്ധപ്പെടുത്തിയത്.

1. സ്പെയിനിലെ സ്വാന്‍സസില്‍ 1937 ജനുവരി 15-ന് വിശ്വാസത്തെപ്രതി രക്തസാക്ഷിത്വം വരിച്ച ഇടവകവൈദികന്‍, വാലെന്തീനോ പലേന്‍സിയായും, നാലു സഹപ്രവര്‍ത്തകരും.

2. ഇറ്റലിയിലെ വാലെ കൊളൊരീനായില്‍ 1890 ഫെബ്രുവരി 24-ന് ജനിച്ച്, 1963 മാര്‍ച്ച് 31-ന് മരിച്ച ഇടവകവൈദികനും, Works of the Divine Prisoner എന്ന പേരിലുള്ള ജയില്‍ ശുശ്രൂകര്‍ക്കായുള്ള സഭയുടെ സ്ഥാപകനുമായിരുന്ന ദൈവദാസന്‍, ജൊവാന്നി ഫോള്‍ചി.

3. പോളണ്ടിലെ റിബ്നിക്കില്‍ 1921 മാര്‍ച്ച് 24-ന് ജനിക്കുകയും 1987 ഫെബ്രുവരി 27-ന് ജര്‍മ്മനിയിലെ കാള്‍സ്ബര്‍ഗില്‍ മരിക്കുകയുംചെയ്ത ഇടവക വൈദികനായിരുന്ന ദൈവദാസന്‍, ഫ്രാന്‍സിസ് ബാല്‍ക്കിനിക്കി.

4. സ്പെയിനിലെ തൊളേദോയില്‍ 1925 ഡിസംബര്‍ 17-ന് ജനിച്ച്, 1991 മാര്‍ച്ച് 25-ന് അന്തരിച്ച ഇടവകവൈദികനായിരുന്ന ദൈവദാസന്‍, ജോസഫ് റിവേരാ റമീരെസ്.

5. മെക്സിക്കോയിലെ ലാഗോസ് മൊരേനോയില്‍ 1917 ഡിസംബര്‍ 14-ന് ജനിച്ച്, അവിടെ ജാലപ്പായില്‍ 1996 ആഗസ്റ്റ് 13-ന് മരണമടഞ്ഞ ഇടവകവൈദികനായിരുന്ന ദൈവദാസന്‍, ജൊവാന്നി ഇമ്മാനുവല്‍ മാര്‍ട്ടിന്‍ ഡെല്‍ കാമ്പോ.

6. ഇറ്റലിയിലെ പൂലിയയിലെ കനോസയില്‍ 1838 ഡിസംബര്‍ 16-ന് ജനിച്ച്, അവിടെ പഗാനിയില്‍ 1917 ജൂലൈ 18-ന് ചരിമമടഞ്ഞ ദിവ്യരക്ഷക സഭാംഗവും വൈദികനുമായിരുന്ന ദൈവദാസന്‍, അന്തോണിയോ ഫിലൊമീനോ മരിയ ലൊസീത്തോ.

7. റോമില്‍ 1836 മാര്‍ച്ച് 6-ാം തിയതി ജനിച്ച്, പിന്നെ വിത്തേര്‍ബോയില്‍ 1913 മെയ് 10-ാം തിയതി മരണമടഞ്ഞ സിസ്റ്റേര്‍ഷ്യന്‍ സഭാഗമായ ദൈവദാസി, മരിയ ബെനെദേത്താ ജുസേപ്പാ ഫ്രെ.

8. പോളണ്ടിലെ വാര്‍സോയില്‍ 1902 ഒക്ടോബര്‍ 7-ാം തിയതി ജനിച്ച്, ക്രാക്കോയില്‍ 1973 ഏപ്രില്‍ 29-ന് വീരചരമമടഞ്ഞ വിശുദ്ധ ബനഡിക്ടിന്‍റെ ഊര്‍സലൈന്‍ ഒബ്ലേറ്റ് ഓര്‍ഡറിലെ അംഗമായിരുന്ന ദൈവദാസി അന്നാ ക്രണോസ്ക്കാ .








All the contents on this site are copyrighted ©.