2015-10-02 15:09:00

പ്രേഷിതന്‍, സംസാരിക്കുന്ന ദൈവത്തിന്‍റെ സേവകന്‍ - പാപ്പാ


     സംസാരിക്കുകയും ഇന്നിന്‍റെ സ്ത്രീപുരുഷന്മാരോടു സംസാരിക്കാന്‍ ആഗ്രഹിക്കുകയും ചെയ്യുന്ന ദൈവത്തിന്‍റെ സേവകനാണ് പ്രേഷിതന്‍ എ​ന്ന് മാര്‍പ്പാപ്പാ.

ആഫ്രിക്കയിലും ഏഷ്യയിലും യൂറോപ്പിലും അമേരിക്കയിലുമുള്‍പ്പടെ നാല്‍പ തോളം നാടുകളില്‍, പ്രേഷിതപ്രവര്‍ത്തനത്തിലേര്‍ട്ടി രിക്കുന്ന, 150 വര്‍ഷത്തോളം പ്രായമുള്ള, കൊമ്പോണി പ്രേഷിതസമൂഹത്തിന്‍റെ പൊതുസംഘത്തില്‍, അഥവാ, ജനറല്‍ ചാപ്റ്ററില്‍ സംബന്ധിക്കുന്ന എണ്‍പത്തിയഞ്ചോളം പേരടങ്ങിയ സംഘത്തെ  വ്യാഴാഴ്ച (01/10/15) വത്തിക്കാനില്‍ സ്വീകരിച്ചു സംബോധന ചെയ്യുകയായിരുന്നു ഫ്രാന്‍സിസ് പാപ്പാ.

     കുരിശില്‍നിന്ന് നിര്‍ഗ്ഗമിക്കുന്ന ക്രിസ്തുവിന്‍റെ കൃപ കേന്ദ്രവും സംശോധക ബിന്ദുവുമാക്കിയാല്‍ മാത്രമെ പ്രേഷിതപ്രവര്‍ത്തനം അധികൃതമാകുകയുള്ളു വെന്ന് പാപ്പാ തദ്ദവസരത്തില്‍ ഉദ്ബോധിപ്പിച്ചു.

കൂടുതല്‍ ബലഹീനരും ദുരിതമനുഭവിക്കുന്നവരുമായവര്‍ക്കായുള്ള നിസ്വാര്‍ത്ഥ സ്നേഹത്താലുള്ള ഐക്യദാര്‍ഢ്യ പ്രവര്‍ത്തനത്തില്‍ ആവിഷ്കൃതമായ ഇന്നിന്‍റെ മനുഷ്യരുടെ കാര്യത്തിലുള്ള ഔത്സുക്യം യേശുവിന്‍റെ പിളര്‍ക്കപ്പെട്ട ഹൃത്തിനെക്കുറിച്ചുള്ള ധ്യാനത്താല്‍ സദാ നവീകരിക്കപ്പെടട്ടെയെന്നും അങ്ങനെ ഓരോവ്യക്തിയുടെയും ഔന്നത്യവും വ്യക്തിയോടുള്ള ആദരവും സമാധാനവും നീതിയും പരിപോഷിപ്പിക്കാന്‍ കൊമ്പോണി പ്രേഷിതര്‍ക്ക് കഴിയട്ടെയെന്നും പാപ്പാ ആശംസിച്ചു.

കൊംബോണി പ്രേഷിതര്‍ എന്ന് പൊതുവെ അറിയപ്പെടുന്ന ഈ സമൂഹ ത്തിന്‍റെ പൂര്‍ണ്ണനാമം യേശുവിന്‍റെ ഹൃത്തിന്‍റെ കൊമ്പോണി പ്രേഷിതര്‍ എന്നാണ്. വൈദികരും സന്യാസിനികളും സഹോദരരും അല്മായ പ്രേഷിതരുമുള്‍പ്പടെ 4000 ത്തിനടുത്ത് അംഗങ്ങളു ള്ളതും 1867 ല്‍ സ്ഥാപിക്കപ്പെട്ടതുമായ ഈ പ്രേഷിതസമൂഹത്തിന്‍റെ സ്ഥാപകന്‍ ഇറ്റലി സ്വദേശിയായ വിശുദ്ധ ഡാനിയേല്‍ കൊമ്പോണിയാണ്. 








All the contents on this site are copyrighted ©.