2015-10-02 14:55:00

തിന്മയില്‍ നിന്ന് നമ്മെ രക്ഷിക്കാന്‍ ദൈവദൂതന്‍ - പാപ്പാ


 

                നമ്മെ സര്‍വ്വോപരി തിന്മയില്‍ നിന്ന് കാത്തുരക്ഷിക്കാന്‍ കാവല്‍ മാലാഖയുണ്ടെന്ന് മാര്‍പ്പാപ്പാ.

     ഇങ്ങനെ സംരക്ഷിക്കപ്പെടുന്നതിന് നാം ദൈവദൂതനെ ആദരിക്കുകയും ശ്രവി ക്കുകയും ചെയ്യണമെന്ന ഉപാധിയും ഫ്രാന്‍സിസ് പാപ്പാ മുന്നോട്ടുവയ്ക്കുന്നു.

     വത്തിക്കാനില്‍, തന്‍റെ വാസയിടമായ വിശുദ്ധ മാര്‍ത്തയുടെ നാമത്തിലുള്ള മന്ദിരത്തില്‍, ദോമുസ് സാംക്തെ മാര്‍ത്തെയില്‍, ഉള്ള കപ്പേളയില്‍ വെള്ളിയാഴ്ച (02/10/15) രാവിലെ അര്‍പ്പിച്ച കാവല്‍മാലാഖമാരുടെ തിരുന്നാള്‍ക്കുര്‍ബാന മദ്ധ്യേ നടത്തിയ സുവിശേഷപ്രഭാഷണത്തിലാണ് പാപ്പാ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

     ദിവ്യബലിമദ്ധ്യേ വായിക്കപ്പെട്ട പുറപ്പാ‌ടിന്‍റെ പുസ്തകത്തിലെ ഇരുപത്തി മൂന്നാം അദ്ധ്യായത്തില്‍ രേഖപ്പെടുത്തപ്പെട്ടരിക്കുന്ന വാക്കുകള്‍, അതായത്, ഇതാ, ഒരു ദൂതനെ നിനക്കുമുമ്പേ ഞാനയക്കുന്നു, അവന്‍ നിന്‍റെ വഴിയില്‍ നിന്നെ കാത്തു കൊള്ളും,എന്ന ദൈവിക വാഗ്ദാനം ആയിരുന്നു പാപ്പായുടെ ഈ വിചിന്തനത്തി നാധാരം.

     ദൈവദൂതനെ ആദരിക്കുകയും ശ്രവിക്കുകയും ചെയ്യണമെങ്കില്‍ നാം, ക്രൈസ്തവര്‍, പരിശുദ്ധാരൂപിയോടു വിധേയത്വമുള്ളവരായിരിക്കണമെന്നും, അതിന് നാം എളിയവരാകണം, ശിശുക്കളെപ്പോലെയാകണം എന്നും പാപ്പാ ഉദ്ബോധിപ്പിച്ചു








All the contents on this site are copyrighted ©.